ETV Bharat / state

ദുഖഃവെള്ളി പ്രദക്ഷിണം ഒഴിവാക്കി പള്ളികളില്‍ തിരുകർമ്മങ്ങൾ

പല പള്ളികളിലും ദുഖഃവെള്ളിയിലെ തിരുകർമ്മങ്ങൾ നടന്നില്ല. ചില ഇടവകകളില്‍ നടന്ന ചടങ്ങില്‍ നാലോ അഞ്ചോ വിശ്വാസികൾ മാത്രമാണ് പങ്കെടുത്തത്.

ദുഃഖവെള്ളി പ്രദിക്ഷണം ഒഴിവാക്കി  പള്ളികളില്‍ ദുഖഃവെള്ളി പ്രദിക്ഷണമില്ല  കൊവിഡ് 19  വയനാട് ചുരത്തിലെ ദുഖഃവെള്ളി പ്രദിക്ഷണം  ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്  good friday updates  covid updates  wayanad curves  limca book of records
ദുഖഃവെള്ളി പ്രദിക്ഷണം ഒഴിവാക്കി പള്ളികളില്‍ തിരുകർമ്മങ്ങൾ
author img

By

Published : Apr 10, 2020, 1:26 PM IST

വയനാട്: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതെ പള്ളികളില്‍ ദുഃഖവെള്ളിയിലെ പരിഹാര പ്രദക്ഷിണം നടന്നു. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സില്‍ ഇടം നേടിയ പതിനായിരങ്ങൾ പങ്കെടുക്കുന്ന വയനാട് ചുരത്തിലെ കുരിശിന്‍റെ വഴിയും ഇത്തവണ ഒഴിവാക്കി. പല പള്ളികളിലും ദുഖഃവെള്ളി തിരുകർമ്മങ്ങൾ നടന്നില്ല. ചില ഇടവകകളില്‍ നടന്ന ചടങ്ങില്‍ നാലോ അഞ്ചോ വിശ്വാസികൾ മാത്രമാണ് പങ്കെടുത്തത്.

ദുഖഃവെള്ളി പ്രദക്ഷിണം ഒഴിവാക്കി പള്ളികളില്‍ തിരുകർമ്മങ്ങൾ

പള്ളികളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിഹാര പ്രദക്ഷിണത്തിന് എല്ലാ വർഷവും ആയിരങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. അടച്ചിട പള്ളികളില്‍ പലയിടത്തും തിരുകർമ്മങ്ങൾ ഒഴിവാക്കി. വീടുകളിലാണ് പലരും പരിഹാര പ്രദക്ഷിണവും പ്രാർത്ഥനകളും നടത്തിയത്. ഈസ്റ്ററിന് തിരുകർമ്മങ്ങൾ ഓൺലൈൻ വഴിയാണ് നടത്തുന്നത്. ദുഃഖ വെള്ളിയാഴ്ചകളിൽ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവർ നടത്തുന്ന കുരിശുമല കയറ്റവും ഇത്തവണ ഉണ്ടായിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.