ETV Bharat / state

കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സെന്‍റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുമെന്ന് മന്ത്രി

സെന്‍റര്‍ ഓഫ് എക്‌സലന്‍സിനായി അഞ്ച് ഏക്കര്‍ സ്ഥലം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ടിഷ്യൂകള്‍ച്ചര്‍ ലാബ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍

Center of Excellence to be set up in Agricultural Research Center: VS Sunil Kumar
Center of Excellence to be set up in Agricultural Research Center: VS Sunil Kumar
author img

By

Published : Jan 10, 2020, 9:06 PM IST

വയനാട്: അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്പകൃഷിയെ അടിസ്ഥാനമാക്കിയുളള സെന്‍റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. നെതര്‍ലന്‍റ് സര്‍ക്കാരിന്‍റെ സഹകരണത്തോടെ 23 കോടി രൂപ ചെലവിലാണ് ലോകനിലവാരമുളള കേന്ദ്രം സ്ഥാപിക്കുക. ഇതിനായി കരാര്‍ ഒപ്പിട്ടെന്നും അദ്ദേഹം പറഞ്ഞു. അമ്പലയല്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന പുഷ്പഗ്രാമ കര്‍ഷക സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സെന്‍റര്‍ ഓഫ് എക്‌സലന്‍സിനായി അഞ്ച് ഏക്കര്‍ സ്ഥലം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ടിഷ്യൂകള്‍ച്ചര്‍ ലാബ് പ്രവര്‍ത്തന സജ്ജമാക്കും. വിദേശരാജ്യത്ത് നിന്ന് ഏത് തരത്തില്‍പ്പെട്ട പൂക്കളും ഇലകളും ഇറക്കുമതി ചെയ്യാനുളള ലൈസന്‍സ് ലഭിക്കുന്നതോടെ കേരളത്തിലെ പുഷ്പകൃഷിയുടെ ഹബ്ബായി വയനാട് ജില്ല മാറും. ഇതിലൂടെ ജില്ലയുടെ ഏറ്റവും വരുമാനദായകമായ കൃഷിയായി പുഷ്പകൃഷി മാറുമെന്നും ലോകത്ത് ഏറ്റവും ഡിമാന്‍റുള്ള അലങ്കാര ഇലച്ചെടികള്‍ കൃഷിചെയ്യാനുളള സാധ്യതയും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Intro:വയനാട്ടിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുഷ്പകൃഷിയെ അടിസ്ഥാനമാക്കിയുളള സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.നെതര്‍ലാന്റ് സര്‍ക്കാറിന്റെ സഹകരണത്തോടെ 23 കോടി രൂപ ചെലവിലാണ് ലോകനിലവാരമുളള കേന്ദ്രം സ്ഥാപിക്കുക.ഇതിനുളള കരാര്‍ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു. അമ്പലയല്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന പുഷ്പഗ്രാമ കര്‍ഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ഏക്കര്‍ സ്ഥലം അതിനായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ടിഷ്യൂകള്‍ച്ചര്‍ ലാബ് പ്രവര്‍ത്തന സജ്ജമാകുകയും വിദേശരാജ്യത്ത് നിന്ന് ഏത് തരത്തില്‍പ്പെട്ട പൂക്കകളും ഇലകളും ഇറക്കുമതി ചെയ്യാനുളള ലൈസന്‍സും ലഭിക്കുന്നതോടെ കേരളത്തിലെ പുഷ്പകൃഷിയുടെ ഹബ്ബായി വയനാട് ജില്ല മാറും. ജില്ലയുടെ ഏറ്റവും വരുമാനദായകമായ കൃഷിയായി പുഷ്പകൃഷി മാറും. ലോകത്ത് ഏറ്റവും ഡിമാന്റുളള അലങ്കാര ഇലച്ചെടികള്‍ കൃഷിചെയ്യാനുളള സാധ്യതയും ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.