വയനാട്: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആത്മവിശ്വാസത്തിലാണ് വയനാട്ടിൽ സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് എല്ലാവരും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ കൽപ്പറ്റ മണ്ഡലത്തിൽ ഒരു വോട്ടുപോലും ചോരാതെ നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികൾ.
എംവി ശ്രേയാംസ് കുമാർ എംപിയാണ് കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർഥി. വ്യക്തിപരമായി മണ്ഡലത്തിൽ ഉള്ള സ്വാധീനം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഒപ്പം ഇടതുവോട്ടുകളെല്ലാം ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.