ETV Bharat / state

കാണാതാായ യുവാവിന്‍റെ മൃതദേഹം 4 ദിവസത്തിന് ശേഷം വെള്ളക്കെട്ടിൽ; അപകടമെന്ന് പ്രാഥമിക നിഗമനം - wayanad news

വയനാട്ടിൽ നാല് ദിവസം മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി

wayanad  യുവാവിന്‍റെ മൃതദേഹം  മുങ്ങി മരണം  വെള്ളക്കെട്ടിൽ  മൃതദേഹം വെള്ളക്കെട്ടിൽ  അരുൺ കുമാർ  ചതുപ്പിൽ മൃതദേഹം  body of missing youth was found  dead body found  dead body of missing person  missing person death  wayanad news  youth drowned
മൃതദേഹം കണ്ടെത്തി
author img

By

Published : Jul 21, 2023, 6:29 PM IST

വയനാട് : മുട്ടിലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ നിന്നും കണ്ടെത്തി. കാക്കവയൽ തെനേരി കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺ കുമാറിന്‍റെ (27) മൃതദേഹമാണ് മുട്ടിൽ കെവിആറിന് എതിർവശത്തായുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. സമീപത്ത് നിന്ന് അരുണിന്‍റെ ബൈക്കും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.

റോഡപകടമാണെന്ന് സംശയിക്കുന്നതായും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതായിരിക്കാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു അരുൺ. ജൂലൈ 17 നാണ് അരുണിനെ കാണാതായത്. മീനങ്ങാടി സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. അമ്മ ശോഭന, രണ്ട് സഹോദരങ്ങളുണ്ട്.

also read : അട്ടപ്പാടിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; സ്വകാര്യ വ്യക്തിക്കെതിരെ കേസെടുത്ത് വനം വകുപ്പ്

കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു : കഴിഞ്ഞ മെയ്‌ 16 നാണ് പാലക്കാട് പട്ടാമ്പി വളളൂരിൽ കുളത്തിലേക്ക് ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചത്. വളളൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊടല്ലൂർ സ്വദേശി സുബീഷിന്‍റെ മകൻ അശ്വിൻ(12), മലപ്പുറം പേരശന്നൂർ സ്വദേശി സുനിൽകുമാറിന്‍റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടേയും കുടുംബം ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.

സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരും കുളിക്കാൻ പോയത്. എന്നാൽ സുഹൃത്തുക്കൾ കുളിക്കഴിഞ്ഞ് കയറിയ നേരത്ത് അശ്വിനും അഭിജിത്തും ചെളിയിൽ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് സമീപവാസികളെത്തി കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

also read : Uttar Pradesh | സഹോദരങ്ങൾ ഉൾപ്പടെ 5 കുട്ടികൾ മുങ്ങിമരിച്ചു ; അപകടം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോള്‍

പുളയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു : മെയ്‌ 14 നാണ് എറണാകുളം പറവൂരിൽ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചത്. ബന്ധു വീട്ടിലെത്തിയ കുട്ടികൾ വീട്ടുകാരറിയാതെ പുഴയിൽ കുളിക്കാന പോകുകയായിരുന്നു. നീന്തലറിയാമായിരുന്നെങ്കിലും ഏറെ നേരം വെള്ളത്തിൽ നീന്തിയ കുട്ടികൾ മുങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ പുഴക്കരയിൽ നിന്ന് കുട്ടികളുടെ ഒരു സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. ശേഷം ദീർഘ നേരത്തെ തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്‍റെയും കവിതയുടെയും മകൾ ശ്രീവേദയുടെ (10), കവിതയുടെ സഹോദരപുത്രൻ മന്നത്തെ തളിയിലപാടം വീട്ടിൽ വിനു - നിത ദമ്പതികളുടെ മകൻ അഭിനവ് (13), കവിതയുടെ തന്നെ സഹോദരീപുത്രൻ ഇരിങ്ങാലക്കുട രാജേഷ് - വിനിത ദമ്പതികളുടെ മകൻ ശ്രീരാഗ് (13) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

also read : Oomman Chandy | ഇനി നിത്യനിദ്രയില്‍, ആൾക്കൂട്ടത്തിലലിഞ്ഞ് ജനഹൃദയത്തില്‍ ഉമ്മൻ ചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.