ETV Bharat / state

അമ്പലവയലിലെ മര്‍ദനം; യുവതിയുടെയും യുവാവിന്‍റെയും മൊഴി രേഖപ്പെടുത്തി

തമിഴ്നാട് സ്വദേശികളായ സ്ത്രീയേയും പുരുഷനെയും മര്‍ദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു

അമ്പലവയലിലെ മര്‍ദനം
author img

By

Published : Jul 27, 2019, 11:05 PM IST

വയനാട്: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവിതിയേയും നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ മര്‍ദനത്തിനിരയായ ഇരുവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. വയനാട് സ്വദേശിയായ സജീവാനന്ദനാണ് മര്‍ദിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. മർദനത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ടെന്നാണ് യുവതിയുടെ മൊഴി. കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് യുവാവും മൊഴി നൽകി. സജീവാനന്ദൻ ക്രൂരമായി മർദിച്ചെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. രണ്ടു പേരുടേയും രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയുടെ അനുമതി തേടും. എന്നാല്‍ കേസിലെ പ്രതി സജീവാനന്ദനെ കണ്ടെത്താൻ ഇതുവരേയും പൊലീസിന് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.

Intro:വയനാട്ടിലെ അമ്പലവയലിൽ മർദ്ദനത്തിനിരയായ യുവതിയുടെയും യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.
പ്രതി സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചെന്നാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്Body:തമിഴ് നാട്ടിലെത്തിയാണ് മർദ്ദനത്തിനിരയായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.സജീവാനന്ദന്റെ മർദ്ദനത്തിൽ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ടെന്നാണ് യുവതിയുടെ മൊഴി.കൈ ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത്.സജീവാനന്ദൻ ക്രൂരമായി മർദ്ദിച്ചെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.രണ്ടു പേരുടേയും രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയുടെ അനുമതി തേടും.Conclusion:അതേ സമയം കേസിലെ പ്രതി സജീവാനന്ദനെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലവത്തായിട്ടില്ല.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.