ETV Bharat / state

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരില്ലെന്ന് അധികൃതർ - മാനന്തവാടി തലപ്പുഴയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി

മാനന്തവാടി തലപ്പുഴയിൽ ഫാമിലെ പന്നികൾ ചത്തതോടെയാണ് സാംപിൾ പരിശോധന നടത്തിയത്. തുടർന്ന് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.

African swine flu in Wayanad  വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു  ആഫ്രിക്കൻ പന്നിപ്പനി പകർച്ചപ്പനി  പന്നികളിൽ വൈറസ് ബാധ  മാനന്തവാടി തലപ്പുഴയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി  വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചു
വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരില്ലെന്ന് അധികൃതർ
author img

By

Published : Jul 22, 2022, 9:14 AM IST

വയനാട്: മാനന്തവാടി തലപ്പുഴയിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. ഫാമിലെ പന്നികളിൽ ചിലത് ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്.

രോഗം മനുഷ്യരിലേക്ക് പടരില്ലെന്ന് മൃഗസംരക്ഷണ വകുപ്പും, ആരോഗ്യ വകുപ്പും അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ വയനാട്ടിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദേശം നൽകിയിരുന്നു. ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കാനും അണുവിമുക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ വാക്‌സിനോ നിലവിലില്ല. വൈറസ് രോഗമായതിനാൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശമുണ്ട്.

പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം.

Also read: വാക്‌സിനേഷൻ നിർബന്ധം, പേവിഷബാധയ്‌ക്കെതിരെ കർമ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.