വയനാട്: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 659 പേരാണ് ചികിത്സയിലുള്ളത്. കല്‍പ്പറ്റ 11, മേപ്പാടി എട്ട്, എടവക ഏഴ്, വെള്ളമുണ്ട, വാഴവറ്റ ആറ്, പൊഴുതന, നെന്മേനി നാല്, തവിഞ്ഞാല്‍, മൂപ്പൈനാട് മൂന്ന്, പുല്‍പ്പള്ളി, മാനന്തവാടി, കണിയാമ്പറ്റ, ബത്തേരി രണ്ട്, വൈത്തിരി, കോട്ടത്തറ, പനമരം, പടിഞ്ഞാറത്തറ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
സെപ്തംബര്‍ 24 ന് കര്‍ണാടകയില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന കാട്ടിമൂല സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന കുണ്ടാല സ്വദേശി, സപ്തംബര്‍ 20 ന് ബംഗാളില്‍ നിന്ന് വന്ന് തവിഞ്ഞാലില്‍ താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികള്‍, സെപ്തംബര്‍ 23ന് ആസാമില്‍ നിന്ന് വന്ന് പുല്‍പ്പള്ളി താമസിക്കുന്ന ആസാം സ്വദേശി, സെപ്തംബര്‍ 24 ന് ബെംഗളൂരില്‍ നിന്ന് വന്ന എടവക സ്വദേശി, സെപ്തംബര്‍ 18 ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി, ജമ്മു കാശ്മീരില്‍ നിന്ന് വന്ന ചുള്ളിയോട് സ്വദേശി.
ബത്തേരി 11, മേപ്പാടി, നെന്മേനി സ്വദേശികളായ ഏഴുപേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍ ആറ്, പനമരം സ്വദേശികള്‍ അഞ്ച്, പിണങ്ങോട്, മാനന്തവാടി, വെള്ളമുണ്ട സ്വദേശി കളായ നാല് പേര്‍ വീതം, കല്‍പ്പറ്റ, അമ്പലവയല്‍, കണിയാമ്പറ്റ സ്വദേശികളായ മൂന്ന് പേര്‍ വീതം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, എടവക ,നൂല്‍പ്പുഴ , തരിയോട്, മീനങ്ങാടി സ്വദേശി കളായ രണ്ടുപേര്‍ വീതം, മുട്ടില്‍, പുല്‍പ്പള്ളി,തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും 10 കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.