ETV Bharat / state

വയനാട്ടില്‍ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തി വിവിധ കൊവിഡ് കെയർ സെന്‍ററുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

author img

By

Published : Jun 10, 2020, 9:08 PM IST

Wayanad  Covid  Corona virus  4 people tested positive for covid  foreign returnee  വയനാട്  കൊവിഡ്  കൊറോണ വൈറസ്  നാല് പേർക്ക് കൂടി കൊവിഡ്  വിദേശത്ത് നിന്ന് തിരികെയെത്തിയവർ
വയനാട് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട്: ജില്ലയിൽ പുതുതായി നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് മെയ് 27ന് തിരികെയെത്തിയ തൊണ്ടർനാട്‌ സ്വദേശിയായ 47കാരനും, സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശിയായ 46കാരനും, കേണിച്ചിറ സ്വദേശിയായ 27കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 26ന് ദുബായിൽ നിന്നും ജില്ലയിൽ എത്തിയ അരിഞ്ചർമല സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരും വിവിധ കൊവിഡ് കെയർ സെന്‍ററുകളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം ഏഴ് പേർ ജില്ലയിൽ ഇന്ന് രോഗ മുക്തരായി ആശുപത്രിവിട്ടു. സുൽത്താൻ ബത്തേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് അതിഥി തൊഴിലാളികളും പനമരം സ്വദേശികളായ രണ്ട് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടുപേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.