വയനാട്: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേര്‍ രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു. നിലവില്‍ 204 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 196 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളുമാണ് ചികിത്സയില്‍ കഴിയുന്നത്
പ്രതിരോധത്തിന്‍റെ ഭാഗമായി നെന്മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡു കൂടി കണ്ടെയ്‌ൻമെന്‍റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 3, 4 വാര്‍ഡുകള്‍ കണ്ടെയ്‌ൻമെന്‍റ് സോണായി തുടരും. അടുത്ത രണ്ടാഴ്ച കൂടി കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
വയനാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി