വയനാട്: വയനാട്ടിലെ മാനന്തവാടിക്കടുത്ത് ബേഗൂർ വനത്തിലെ കെണിയില്‍ കരടി കുടുങ്ങി.ഒരു വയസ്സ് പ്രായം വരുന്ന കരടിയാണ് ബേഗൂർ റെയിഞ്ചിലെ ബാവലി കക്കേരിയിലെ കെണിയിൽ കുടുങ്ങിയത്. കരടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മാനന്തവാടി ഡിവൈഎസ്പി എ. പി. ചന്ദ്രൻ, വൈൽഡ് ലൈഫ് അസിസ്റ്റന്‍റ് വാർഡൻ പി സുനിൽകുമാർ, ബേഗൂർ റെയ്ഞ്ച് ഓഫിസർ കെ. രാകേഷ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Also read: കാറ്റിലും മഴയിലും വയനാട്ടില്‍ വന്‍ കൃഷിനാശം