വയനാട്: മുത്തങ്ങാ ചെക്ക് പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. ഒരു കോടിയോളം വിലയുളള നൂറ് കിലോ കഞ്ചാവാണ് പിടികൂടിയത്. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്‍റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്‍റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ കല്ലൂർ ഭാഗത്തു വച്ചു നടത്തിയ പരിശോധനയിലാണ് ഭാരത് ബെൻസ് ലോറിയിൽ കടത്തി കൊണ്ടു വന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് മുക്കം കൂടരണി സ്വദേശികളായ സ്വാലിഹ്, ആബിദ് എന്നിവരെ കസ്‌റ്റഡിയിൽ എടുത്തു. പ്രതികളെയും ലോറിയും കഞ്ചാവും വയനാട് സ്‌ക്വാഡ് സി ഐ സജിത്തിന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന് കൈമാറി.
വയനാട്ടിൽ വൻ കഞ്ചാവ് വേട്ട - വയനാട്
എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.