ETV Bharat / state

രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി - കർക്കടകം

രാമായണ മാസാചരണം ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടത്തും

കർക്കടകം
author img

By

Published : Jul 17, 2019, 10:33 AM IST

മലപ്പുറം: ഇന്ന് കർക്കടകം ഒന്ന്. പുണ്യം പൂത്തുലയുന്ന രാമായണ മാസത്തിന് തുടക്കമായി. ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ഇനി ഒരുമാസം രാമായണ ശീലുകളാൽ മുഖരിതമാകും. രാമായണ മാസാചരണത്തിനായി ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ക്ലേശങ്ങൾ നിറഞ്ഞ കർക്കടകത്തിൽ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യന്മാർ പറയുന്നു.

രാമായണ മാസാചരണം ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടത്തും. 21ന് ശാഖാ തലത്തിലും 28ന് താലൂക്ക് തലത്തിലും ഓഗസ്റ്റ് 11ന് ജില്ലാ തലത്തിലും സ്കൂൾ കുട്ടികൾക്കായി രാമായണ മത്സരങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് എല്ലാ ശാഖാ സമിതികളുടെയും നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണവും നടക്കും.

മലപ്പുറം: ഇന്ന് കർക്കടകം ഒന്ന്. പുണ്യം പൂത്തുലയുന്ന രാമായണ മാസത്തിന് തുടക്കമായി. ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ഇനി ഒരുമാസം രാമായണ ശീലുകളാൽ മുഖരിതമാകും. രാമായണ മാസാചരണത്തിനായി ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ക്ലേശങ്ങൾ നിറഞ്ഞ കർക്കടകത്തിൽ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യന്മാർ പറയുന്നു.

രാമായണ മാസാചരണം ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെ നടത്തും. 21ന് ശാഖാ തലത്തിലും 28ന് താലൂക്ക് തലത്തിലും ഓഗസ്റ്റ് 11ന് ജില്ലാ തലത്തിലും സ്കൂൾ കുട്ടികൾക്കായി രാമായണ മത്സരങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് എല്ലാ ശാഖാ സമിതികളുടെയും നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണവും നടക്കും.

Intro:Body:

localnews.manoramaonline.com



രാമായണ മാസത്തിന് നാളെ തുടക്കം



മനോരമ ലേഖകൻ July 16, 2019 12:46 AM IST



3 minutes



മലപ്പുറം∙ നാളെ കർക്കടകം ഒന്ന്. ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ഇനി ഒരുമാസം രാമായണ ശീലുകളാൽ മുഖരിതമാകും. രാമായണ മാസാചരണത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. രാമായണ പാരായണവും വിശേഷാൽ പൂജകളും നടക്കും. രാമായണ പാരായണവും പിതൃതർപ്പണവും ഔഷധപൂജയുമൊക്കെയായി ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന മാസമാണ് കർക്കടകം. ദക്ഷിണായനത്തിന്റെ തുടക്കം.  വിഘ്നങ്ങളും ദുരിതങ്ങളും വർധിക്കുമെന്നാണു സങ്കൽപം. ക്ലേശങ്ങൾ നിറഞ്ഞ കർക്കടകത്തിൽ ആത്മീയതയുടെ വഴിയിലേക്കുള്ള വിളക്കാണ് രാമായണമെന്ന് ആചാര്യന്മാർ പറയുന്നു. നിലവിളക്കു കത്തിച്ച് വിശ്വാസത്തോടെയുള്ള രാമായണ പാരായണം ഐശ്വര്യം നിറയ്ക്കുമെന്നാണു വിശ്വാസം. 



ആത്മീയതയോടൊപ്പം ആരോഗ്യത്തിനും ഉന്മേഷം പകരേണ്ട മാസമാണ് കർക്കടകം. ആയുർവേദ വിധിപ്രകാരമുള്ള സുഖചികിത്സയ്ക്ക് മഴ നിറഞ്ഞ കർക്കടകം ഉത്തമമാണ്. ഔഷധക്കൂട്ടുകൾകൊണ്ടു തയാറാക്കുന്ന കർക്കടകക്കഞ്ഞിയാണ് മറ്റൊരു പ്രത്യേകത. കർക്കടകക്കഞ്ഞി കുടിച്ചാൽ ദഹനം ത്വരിതപ്പെടുമെന്നും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളിൽനിന്നു രക്ഷനേടാനാകുമെന്നും ആയുർവേദ ആചാര്യന്മാർ പറയുന്നു. കർക്കടകത്തിലെ കറുത്ത വാവിനു പിതൃതർപ്പണം പ്രധാനമാണ്. രാവിലെ വിവിധ ക്ഷേത്രക്കടവുകളിൽ ബലിതർപ്പണം നടക്കും. മാസത്തിന്റെ അന്ത്യം ഒരു പുതിയ വർഷത്തിന്റെയും പ്രതീക്ഷകളുടെയും നാന്ദികൂടിയാണ്.



കർക്കടക മാസത്തിലെ നാലമ്പല ദർശനം സർവ പാപങ്ങളും ഇല്ലായ്മ ചെയ്യുമെന്നാണു വിശ്വാസം. രാമപുരത്തും ഏലംകുളത്തുമാണ് പ്രധാന നാലമ്പല ക്ഷേത്രങ്ങൾ. രാമപുരത്ത് കിഴക്കോട്ടു ദർശനമായി ശ്രീരാമസ്വാമി ക്ഷേത്രവും ജ്യേഷ്ഠനെ തൊഴുതുനിൽക്കുന്ന ഭാവത്തിൽ 3 സഹോദര ക്ഷേത്രങ്ങളുമാണ്. ലക്ഷ്ണ ക്ഷേത്രം രാമപുരം 38ലും ഭരതക്ഷേത്രം കരിഞ്ചാപ്പാടിയിലും ശത്രുഘ്നക്ഷേത്രം നാറാണത്തുമാണ്.ഏലംകുളത്ത് 2 കിലോമീറ്റർ ചുറ്റളവിലാണ്    ക്ഷേത്രങ്ങൾ. വാഴങ്കോൽ–കള്ളിക്കാട് റോഡിൽ ശ്രീരാമസ്വാമി ക്ഷേത്രവും മാത്തായിക്കുന്ന് റോഡിൽ ലക്ഷ്മണ ക്ഷേത്രവും വെള്ളോട്ടുകടവ് റോഡിൽ ഭരതക്ഷേത്രവും കൊട്ടാരക്കുന്ന് റോഡിൽ ശത്രുഘ്നക്ഷേത്രവും സ്ഥിതി ചെയ്യുന്നു.



രാമായണ മാസാചരണം നാളെ മുതൽ



രാമായണ മാസാചരണം നാളെ മുതൽ ഓഗസ്റ്റ് 16 വരെ നടത്തുവാൻ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കർക്കടകം ഒന്നുമുതൽ 31 വരെ ദിവസവും രാമായണ പാരായണം നടക്കും. 21ന് ശാഖാ തലത്തിലും 28ന് താലൂക്ക് തലത്തിലും ഓഗസ്റ്റ് 11ന് ജില്ലാ തലത്തിലും സ്കൂൾ കുട്ടികൾക്കായി രാമായണമാസ മത്സരങ്ങൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് എല്ലാ ശാഖാ സമിതികളുടെയും നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണവും നടക്കും.



രാമായണ മാസാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ പൈക്കാട്ട് മഠം വാസുദേവൻ നമ്പൂതിരി നിർവഹിക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷൻ എൻ.സി.വി.നമ്പൂതിരി, ജില്ലാ പ്രസിഡ‍ന്റ് കെ.പി.ശിവരാമൻ, പാലക്കാട് മേഖലാ പ്രസിഡന്റ് പി.പി.മോഹൻകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി.സുധീഷ് എന്നിവർ അറിയിച്ചു.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.