തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജിനായി 2400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രളയ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവുമായിരുന്നു ആദ്യ പാക്കേജിന്‍റെ ലക്ഷ്യം.
ഒന്നാം കുട്ടനാട് പാക്കേജ്
1840 കോടി രൂപയുടേതായിരുന്നു ഒന്നാം കുട്ടനാട് പാക്കേജ്. ഇതില്‍ ചെലവഴിക്കാനായത് വെറും 850 കോടി രൂപയായിരുന്നു. 2010 സെപ്റ്റംബര്‍ അഞ്ചിനാണ് ആദ്യ പാക്കേജ് ഉദ്ഘാടനം ചെയ്തത്. മൂന്ന് വര്‍ഷമായിരുന്നു ലക്ഷ്യം. പാക്കേജിലെ 1200 കോടി രൂപ പുറംബണ്ട് നവീകരണത്തിനും എസി കനാൽ ഉൾപ്പെടെയുള്ള കനാലുകളുടെയും നവീകരണത്തിനാണ് മാറ്റിവച്ചത്.
പാക്കേജിലുൾപ്പെടുത്തി വിതരണം ചെയ്ത ജീവനോപാധികൾ അർഹതപ്പെട്ടവരുടെ കൈകളിലെത്തിയില്ല. അഴിമതിയും ഉദ്യോഗസ്ഥരുടെ അലസതയുമാണ് പദ്ധതി തകിടം മറിച്ചത്. ഇതോടെ കുട്ടനാടിന്‍റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതി 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി.
പ്രതീക്ഷയോടെ രണ്ടാം പാക്കേജ്
- മത്സ്യത്തൊഴിലാളികളുടെ സഹായേത്താടെ കായലിന്‍റെ അടിത്തട്ട് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കും.
- യന്ത്രസഹായത്തോടെ ചെളി കട്ടകുത്തി കായലിന്‍റെ ആവഹശേഷി വര്‍ധിപ്പിക്കും- ഇതിനായി 10 കോടി
- കിഫ്ബിയുടെ സഹായത്തോടെ ചെളിയുപയോഗിച്ച് പാടശേഖരത്തിന്‍റെ പുറംബണ്ട് വീതി കീട്ടും. അനിവാര്യമായ സ്ഥലങ്ങളില്‍ മാത്രം കല്ലും സ്ലാബും.
- പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ നെടുമുടി പഞ്ചായത്തില്‍ നടത്തുന്ന ബണ്ട് വീതി കൂട്ടലിന് 30 ലക്ഷം.
- കയര്‍ഭൂവസ്ത്രവും ചെളിയും ഉപയോഗിച്ച് പാടശേഖരങ്ങളുടെ ബണ്ട് പുനര്‍നിര്‍മിക്കും.
- കുട്ടനാടിന്‍റേയും വേമ്പനാട് കായല്‍ത്തീരത്തിന്‍റേയും പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലേയും തോടുകളുടെ ആഴം കൂട്ടും.
- മാലിന്യങ്ങൾ കായലിലേയ്ക്ക് വിസർജ്ജിക്കുന്നത് അവസാനിപ്പിക്കും.
- സെപ്റ്റേജ് പ്ലാന്റുകൾ അടിയന്തരമായി സ്ഥാപിക്കും.
- വെള്ളെപ്പാക്ക നിയ്രന്തണ പരിപാടികൾക്കായി ജലേസചന വകുപ്പിന് 74 കോടി രൂപ
- കൃഷിക്ക് 20 കോടി
- താറാവ് കൃഷിക്ക് 7 കോടി
- പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിന് 50 കോടി
- മുഖ്യമ്രന്തിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 50 കോടി
അനുബന്ധ പദ്ധതികള്‍
- കുട്ടനാട് കുടിവെള്ള പദ്ധതി 291 കോടി രൂപ.
- തോട്ടപ്പള്ളി സ്പിൽേവ 280 കോടി രൂപ
- ആലപ്പുഴ – ചങ്ങനാശ്ശേരി എലേവറ്റഡ് റോഡ് 450 കോടി രൂപ
- പുളിങ്കുന്ന് ആശുപ്രതി 150 കോടി രൂപ
- മറ്റു കിഫ്ബി പദ്ധതികള്‍ക്ക് 541 കോടി രൂപ
- റീബിൽഡ് കേരളയിൽ നിന്ന് 200 കോടി രൂപ
കുട്ടനാട് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചാലുടൻ തണ്ണീർമുക്കം ബണ്ട് ഒരു വർഷേത്തെക്കങ്കിലും തുറന്നുവച്ച് ഉപ്പുവെള്ളം കയറ്റി കുട്ടനാടിനെ ശുചീകരിക്കും. പാടശേഖര സമിതികള്‍ ചര്‍ച്ച ചെയ്ത് പുതിയ കാര്‍ഷിക കലണ്ടര്‍ അംഗീകരിക്കണമെന്നും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.