ETV Bharat / state

കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി - Thrissur news updates

കുഴല്‍ കിണറിന്‍റെ കംപ്രസറില്‍ നിന്ന് ഷോക്കേറ്റാണ് അനില്‍കുമാര്‍ മരിച്ചത്

പൊലീസ്  യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  ഷോക്കേറ്റ് മരിച്ചു  The youth was found dead of shock in Thrissur  youth was found dead of shock  Thrissur  Thrissur news updates
ഷോക്കേറ്റ് മരിച്ച അനില്‍കുമാര്‍(45)
author img

By

Published : Sep 5, 2022, 6:32 PM IST

തൃശ്ശൂര്‍: കുന്നംകുളത്ത് യുവാവിനെ വീട്ടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ സ്വദേശി അനില്‍കുമാറാണ് (45) മരിച്ചത്. ശനിയാഴ്‌ചയാണ്(03.09.2022) സംഭവം. രണ്ട് ദിവസമായി വീട്ടില്‍ അനില്‍ കുമാര്‍ തനിച്ചായിരുന്നു.

അനില്‍ കുമാറിന്‍റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിനായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രണ്ട് ദിവസമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാന്‍ കഴിയാതായതോടെ ഭാര്യ അയല്‍വാസിയോട് വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് അയല്‍വാസി അനില്‍കുമാറിന്‍റെ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

കുഴൽകിണറിന്‍റെ കംപ്രസ്സർ കൈയില്‍ പിടിച്ച നിലയിലായിരുന്നു അനില്‍ കുമാര്‍. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു.

also read: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12കാരി മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.