തൃശൂർ:എം ശിവശങ്കറിന്‍റെ അറസ്റ്റിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് പ്രതിഷേധം. പിണറായി വിജയന്‍റെ വിശ്വസ്‌തനായ മാഫിയ ഏജന്‍റാണ് ശിവശങ്കരനെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് പറഞ്ഞു. ശിവശങ്കരനെ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി കോർപ്പറേഷൻ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് പ്രതിഷേധം - മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധോലോക ഇടപാടുകളാണ് നടക്കുന്നത് എന്ന സത്യത്തെ ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ശിവശങ്കരന്‍റെ അറസ്റ്റ്. മുഖ്യമന്ത്രിയുടെ ഐടി, പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിലാകുമ്പോൾ മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ യൂത്ത് ലീഗ് പ്രതിഷേധം