ETV Bharat / state

രാഹുല്‍മാങ്കൂട്ടം റിമാന്‍റില്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം - കോണ്‍ഗ്രസ്സ് മാര്‍ച്ച്

Arrest of Rahul Mangootam: അറസ്റ്റില്‍ പ്രതിഷേധിച്ച് സർക്കാരിനെതിരെ ആരോപണവുമായി ആന്‍റോ ആന്‍റണി എം പിയും

Rahul Mangootam arrested  രാഹുല്‍ മാങ്കൂട്ടം  കോണ്‍ഗ്രസ്സ് മാര്‍ച്ച്  Youth Congress march
Youth Congress march To Thrissur Coparation Office Protest The Arrest of Rahul Mangootam
author img

By ETV Bharat Kerala Team

Published : Jan 9, 2024, 10:47 PM IST

രാഹുല്‍മാങ്കൂട്ടം അറസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ്സ് കോര്‍പ്പറേഷന്‍ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂര്‍ : രാഹുല്‍ മാങ്കൂട്ടത്തിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ( Youth Congress march To Protest The Arrest of Rahul Mangootam ) പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡി.സി.സി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്ത് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ഇതോടെ പൊലീസിന് നേരെ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിട്ടു. ഇതിനിടെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഘത്തിന് ശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നേതാക്കളായ ഒ.ജെ.ജനീഷ്, മുഹമ്മദ് ഹാഷിം, ഹെന്‍സന്‍ ആന്‍റെണി തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.സിറ്റി എ.സി.പി സജീവന്‍റെ നേതൃത്ത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു.

കോട്ടയത്തും പ്രതിഷേധം

രാഹുൽ മാങ്കുട്ടത്തിന്‍റെ അറസ്റ്റിൽ കോട്ടയത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി . പ്രതിഷേധക്കാർ വഴി തടഞ്ഞപ്പോൾ പൊലീസ് മർദ്ദിച്ചു വെന്ന് ആരോപണത്തെ തുടർന്നാണ് ഉന്തും തള്ളും മുണ്ടായത്. പ്രതിഷേധക്കാർ കോട്ടയം നഗരം ചുറ്റി പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ് കയറിൽ പ്രവർത്തകർ വഴി തടഞ്ഞു പ്രവർത്തകർ റോഡിൽ കിടന്നു പ്രതിഷേധിച്ചു പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പിൽ കയറ്റി. പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് പ്രവർത്തകരും പോലിസു മായി നേരിയ സംഘർഷമുണ്ടായി യുഡിഎഫ് ജില്ലാ കൺവീനർ ഫിൽ സൺ മാത്യൂസാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തത്. 4 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. തുടർന്ന് നേതാക്കൾ ഇടപെട്ടതോടെ സംഘർഷത്തിന് അയവു വന്നു.

ആരോപണവുമായി ആന്‍റോ ആന്‍റണി എം പി

പ്രതിഷേധിക്കുന്നവരെയും വിമർശിക്കുന്നവരെയും അടിച്ചൊതുക്കിയുള്ള ഭരണം കേരളത്തിലെ ഇടതു ഭരണത്തിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണെന്ന് ആന്‍റോ ആന്‍റണി എം പി ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്‍റെ അടൂർ ഏഴംകുളത്തുള്ള വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ കോൺഗ്രസ്‌ ഇന്ന് അടൂരിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എംപി. രാഹുൽ മാങ്കൂട്ടത്തിലിനെ നിശബ്‌ദനാക്കാനുള്ള പിണറായിയുടെ അജണ്ടയുടെ ഭാഗമാണ് രാഹുലിനെ ഭീകരവാദികളെ പോലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്‌തതെന്ന് ഡി സി സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അടൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ ഒരു മണിക്കൂറോളം എം സി റോഡ് ഉപരോധിച്ചു. പ്രതിഷേധാക്കരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌ത് നീക്കി. സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അക്രമ കേസിൽ പത്തനംതിട്ട ഏഴംകുളത്തെ വീട്ടിൽ നിന്നുമാണ് രാഹുലിനെ ഇന്ന് രാവിലെ കന്‍റോണ്‍മെന്‍റ് പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്.

ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രകോപനം ഉണ്ടാക്കാനുള്ള സർക്കാരിന്‍റെ നീക്കമാണെന്നു രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്താൽ വലിയ പ്രതിഷേധം ഉയരും. പൊലീസ് നിഷ്ക്രിയരാകും. അപ്പോൾ ഡിവൈഎഫ്ഐ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുമെന്നും ഉണ്ണിത്താൻ പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉത്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.