ETV Bharat / state

ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം - ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

അതിരപ്പിള്ളി വ്യൂ പോയിന്‍റിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Athirappilly accident  ചാലക്കുടി ആശുപത്രി  യുവതി മരണപ്പെട്ടു  അതിരപ്പിള്ളി  road accident
അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവതി മരണപ്പെട്ടു
author img

By

Published : Sep 15, 2022, 8:17 PM IST

തൃശൂര്‍: അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. പറവൂര്‍ സ്വദേശി വിജിയാണ് (45) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന നാല് പേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിരപ്പിള്ളി വ്യൂ പോയിന്‍റിന് സമീപം വ്യാഴാഴ്‌ച (15.09.2022) ഉച്ചയ്ക്ക് ശേഷം 3.15 ഓടെയാണ് അപകടമുണ്ടായത്. വെറ്റിലപ്പാറയില്‍ ബന്ധുവിന്‍റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയിലുണ്ടായിരുന്നവര്‍. അതിരപ്പിള്ളി ഭാഗത്ത് നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന ലോറി എതിരെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.