തൃശൂർ: റെയിൽവേ ട്രാക്കിലൂടെ നടക്കവെ ട്രെയിൻ വന്നതിനെ തുടർന്ന് തോട്ടിൽ വീണ സ്ത്രീകളിൽ ഒരാൾ മരിച്ചു. ചാലക്കുടി വി.ആർ പുരം സ്വദേശിനി ദേവീകൃഷ്‌ണയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
സമീപത്തെ റോഡിൽ വെള്ളമായതിനാലാണ് ഇരുവരും ട്രാക്കിലൂടെ നടന്നത്. അപകടം നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവീകൃഷ്‌ണയുടെ ജീവൻ രക്ഷിക്കാനായില്ല.