തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണം മറ്റൊരു പാലാരിവട്ടം പാലമാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്‌ണൻ. കരാറിലും കെട്ടിട നിർമാണത്തിലും അപാകതകളുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചപ്പോൾ അപാകതകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മണ്ണ് പരിശോധന നടത്തുകയോ കെട്ടിടത്തിന്‍റെ രൂപരേഖ സമർപ്പിക്കുകയോ ചെയ്‌തിട്ടില്ല. അപകടകരമായ രീതിയിലുള്ള കെട്ടിടത്തിൽ താമസിക്കുന്നവരുടെ ജീവനും അപകടത്തിലാണ്. വിദഗ്‌ധ സംഘം പരിശോധിച്ച ശേഷം മാത്രമേ കെട്ടിട നിർമ്മാണം പുനരാരംഭിക്കാവൂ എന്നും അതുവരെ പ്രവൃത്തികൾ നിർത്തിവെക്കണമെന്നും ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.