ETV Bharat / state

തൃശൂരില്‍ വിമതൻ തീരുമാനിക്കും: കോർപ്പറേഷൻ ആര് ഭരിക്കുമെന്ന് 24 ന് അറിയാം - Uncertainty in the administration of the Thrissur Corporation

മുൻ കൗൺസിലറും എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.കെ. മുകുന്ദൻ മരിച്ചതിനെ തുടർന്ന് പുല്ലഴി ഡിവിഷനിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഈ വാർഡിലെ തെരഞ്ഞെടുപ്പും കോർപ്പറേഷൻ ഭരണത്തിൽ നിർണായകമാകും.

Uncertainty persists in the administration of the Thrissur Corporation  തൃശൂർ കോർപ്പറേഷൻ ഭരണത്തിൽ അവ്യക്തത തുടരുന്നു  തൃശൂർ കോർപ്പറേഷൻ  തൃശൂർ കോർപ്പറേഷൻ ഭരണം  administration of the Thrissur Corporation  Uncertainty in the administration of the Thrissur Corporation  Thrissur Corporationർ
തൃശൂർ കോർപ്പറേഷൻ
author img

By

Published : Dec 21, 2020, 5:18 PM IST

തൃശൂർ: തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും ഭരണത്തിൽ അവ്യക്തത തുടർന്ന്‌ തൃശൂർ കോർപ്പറേഷൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ 24 ഇടത്ത് എൽഡിഎഫും 23 ഇടത്ത് യുഡിഎഫും വിജയിച്ചു. ഇതോടെ കോൺഗ്രസ് വിമതനായി നെട്ടിശ്ശേരിയിൽ നിന്നും വിജയിച്ച എം.കെ. വർഗീസിന്‍റെ നിലപാട്‌ കോർപ്പറേഷൻ ഭരണത്തിൽ ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമായി.

തൃശൂർ കോർപ്പറേഷൻ ഭരണത്തിൽ അവ്യക്തത തുടരുന്നു

ഭരണം പിടിക്കാൻ എൽഡിഎഫ് ഒരു വർഷം മേയർ പദവി വാഗ്ദാനം ചെയ്തു. അതേസമയം, അഞ്ച് വർഷം മേയർ പദവി വാഗ്ദാനം ചെയ്ത് വിമതനെ ഒപ്പം നിർത്താനുള്ള പദ്ധതിയാണ് യുഡിഎഫ് രൂപപ്പെടുത്തുന്നത്. എന്നാൽ ഇരു മുന്നണികൾക്കും പിന്തുണ തുറന്നു പ്രഖ്യാപിക്കാത്ത എം.കെ. വർഗീസ് എൽഡിഎഫിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് പ്രതികരിച്ചു. അന്തിമ തീരുമാനം 24ന് അറിയിക്കുമെന്ന് എം.കെ വർഗീസ് വ്യക്തമാക്കി.

കൂടാതെ, മുൻ കൗൺസിലറും എല്‍ഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.കെ. മുകുന്ദൻ മരിച്ചതിനെ തുടർന്ന് പുല്ലഴി ഡിവിഷനിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ഈ വാർഡിലെ തെരഞ്ഞെടുപ്പും കോർപ്പറേഷൻ ഭരണത്തിൽ നിർണായകമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.