ETV Bharat / state

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിക്കറിയില്ലെന്നത് അവിശ്വസനീയം: ബെന്നി ബെഹനാൻ - സ്വപ്‌നയുടെ നിയമനം

നിയമനത്തിന്‍റെ കണ്ണികൾ നീളുന്നത് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്കാണ്. ശിവശങ്കറും സ്വപ്‌നയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ശിവശങ്കറെന്നും യുഡിഎഫ് കൺവീനർ.

udf convenor  appointment of Swapna  Swapna ldf latest news  സ്വപ്‌ന പുതിയ വാർത്തകൾ  സ്വപ്‌നയുടെ നിയമനം  സ്വപ്‌ന മുഖ്യമന്ത്രി ബന്ധം
ബെന്നി
author img

By

Published : Jul 7, 2020, 3:10 PM IST

തൃശൂർ: സ്വർണക്കടത്ത് കേസിൽ ധാർമികതയുടെ ഒരംശം എങ്കിലും ഉണ്ടങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിക്കാൻ കഴിയില്ല. ഈ ഇടപാടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും ഉണ്ടെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു.

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്ന് യുഡിഎഫ് കൺവീനർ

സ്വർണക്കടത്തിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകണം. സ്വപ്‌നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ല. ഈ നിയമനത്തിന്‍റെ കണ്ണികൾ നീളുന്നത് മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്കാണ്. ശിവശങ്കറും സ്വപ്‌നയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ശിവശങ്കർ. ശിവശങ്കറിനെ ഒഴിവാക്കി ഇടപാടുകളുടെ കണ്ണി മുറിയ്ക്കാനാകില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.