തൃശൂര്‍: വില്പനയ്ക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍. എറണാകുളം ആലുവ സ്വദേശികളായ സിയാദ്, ബാദുഷ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ ശക്തന് സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്.
ബെംഗളൂരുവില്‍ നിന്നും അന്തര്‍ സംസ്ഥാന ബസിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. നാല് വലിയ പ്ളാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയിലാണ് പ്രതികളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.