ETV Bharat / state

യുവതിക്ക് നേരെ സദാചാര ഗുണ്ട ആക്രമണം; ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

തൃശൂര്‍ കല്ലുംപുറത്ത് ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന യുവതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

two accused arrested  attack over women in thrissur auto  attack over women in auto  thrissur women attack  latest news in thrissur  moral attack over women  moral attack over women in thrissur  യുവതിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം  ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ അറസ്റ്റില്‍  തൃശൂര്‍ കല്ലുംപുറത്ത്  ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന യുവതി  പെരുമ്പിലാവ് സ്വദേശികളാണ് അറസ്റ്റിലായത്  ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതി  ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം  തൃശൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍
യുവതിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം; ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍
author img

By

Published : Sep 21, 2022, 1:41 PM IST

തൃശൂര്‍: യുവതിക്ക് നേരെയുണ്ടായ സദാചാര ഗുണ്ട ആക്രമണത്തിലും ലൈംഗികാതിക്രമത്തിലും രണ്ട് പേര്‍ അറസ്റ്റില്‍. തൃശൂര്‍ കല്ലുംപുറത്താണ് യുവതിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പെരുമ്പിലാവ് സ്വദേശികളാണ് അറസ്റ്റിലായത്.

യുവതിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം; ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍

ഓട്ടോയില്‍ യാത്ര ചെയ്‌തിരുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം. പെരുമ്പിലാവ് സ്വദേശികളായ കൊമ്പത്തേയിൽ വീട്ടിൽ നൌഷാദ്, തൈവളപ്പിൽ വീട്ടിൽ ചാപ്പു എന്ന നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി. ഇതിനിടെ ബൈക്കിലെത്തിയ ഇരുവരും ഓട്ടോറിക്ഷയില്‍ ഇരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി. യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.

തടയാന്‍ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ യുവതിക്കൊപ്പമിരുത്തി ചിത്രമെടുത്തതായും പറയുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതായും പരാതിയിലുണ്ട്. കുന്നംകുളം പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഇതേ തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എറണാകുളത്തുനിന്നും വലയിലായത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.