തൃശ്ശൂർ: മാന്നാമംഗലത്ത് നിന്നും വാറ്റുന്നതിന് പാകമായ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. മാന്നാമംഗലം സ്വദേശി മോളപ്പറമ്പില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നാണ് വാഷും ഉപകരണങ്ങളും പിടിച്ചെടുത്തത്. വീടിന്‍റെ പിന്‍വശത്ത് വാറ്റുണ്ടാക്കാന്‍ സജ്ജീകരിച്ച നിലയിലായിരുന്നു വാറ്റുപകരണങ്ങള്‍. വീട്ടുടമസ്ഥനെയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് മുമ്പും ചാരായം പിടികൂടിയ കേസില്‍ കോടതി ശിക്ഷിച്ചയാളാണ് ജോർജ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ദേവദാസ്, ജെയ്സൺ, സനൂജ്, ഷാജു, കൃഷ്ണപ്രസാദ്, സുധീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മാന്നാമംഗലത്ത് 200 ലിറ്റർ വാഷും വാറ്റുപകരങ്ങളും പിടികൂടി - excise
മാന്നാമംഗലം സ്വദേശി മോളപ്പറമ്പിൽ ജോർജാണ് പിടിയിലായത്
തൃശ്ശൂർ: മാന്നാമംഗലത്ത് നിന്നും വാറ്റുന്നതിന് പാകമായ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. മാന്നാമംഗലം സ്വദേശി മോളപ്പറമ്പില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നാണ് വാഷും ഉപകരണങ്ങളും പിടിച്ചെടുത്തത്. വീടിന്‍റെ പിന്‍വശത്ത് വാറ്റുണ്ടാക്കാന്‍ സജ്ജീകരിച്ച നിലയിലായിരുന്നു വാറ്റുപകരണങ്ങള്‍. വീട്ടുടമസ്ഥനെയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. ഇതിന് മുമ്പും ചാരായം പിടികൂടിയ കേസില്‍ കോടതി ശിക്ഷിച്ചയാളാണ് ജോർജ്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ദേവദാസ്, ജെയ്സൺ, സനൂജ്, ഷാജു, കൃഷ്ണപ്രസാദ്, സുധീർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
TSR EXCISE
Conclusion: