ETV Bharat / state

സുരേഷ് ഗോപിയുടെ ചട്ട ലംഘനം: കലക്ടർ അനുപമയുടെ പേജില്‍ ശരണം വിളി

സ്വാമി ശരണം എന്നുള്ള കമന്‍റുകളാണ് കലക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്. വിഷയത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ.

കലക്ടര്‍ അനുപമയുടെ ഫേസ്ബുക്ക് പേജിൽ പെങ്കാല
author img

By

Published : Apr 7, 2019, 11:29 PM IST

Updated : Apr 7, 2019, 11:36 PM IST

തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ച തൃശൂർ ജില്ലാ കലക്ടർ ടിവി അനുപമയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. സ്വാമി ശരണം എന്നുള്ള കമന്‍റുകളാണ് കലക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്.

സുരേഷ്ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതും കലക്ടറെ ആക്ഷേപിക്കുന്നതുമായ കമന്‍റുകളാണ് കമന്‍റ് ബോക്സിൽ. അയ്യപ്പന്‍റെയും ശബരിമലയുടെയും പേരിൽ വോട്ട് തേടിയെന്ന് കാണിച്ചാണ് തൃശ്ശൂർ ജില്ലാ കലക്ടർ ടിവി അനുപമ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്. സംഭവത്തിൽ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് കലക്ടർക്കെതിരെ വിമർശനങ്ങളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ വിഷയത്തിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കളക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ പ്രതികരിച്ചിരുന്നു.

ടിവി അനുപമയുടെ യഥാർഥ പേര് അനുപമ ക്ലിൻസൺ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചില കമന്‍റുകൾ. ഫേസ്ബുക്ക് പേജിൽ കലക്ടറെ അനുകൂലിച്ചും കമന്‍റുകൾ എത്തുന്നുണ്ട്.

Intro:Body:Conclusion:
Last Updated : Apr 7, 2019, 11:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.