തൃശൂര്‍: ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായതിനാല്‍ 54 മണിക്കൂര്‍ ക്ഷേത്രനട തുറന്നിടും. ക്ഷേത്രനട നാളെ രാവിലെ ഒമ്പത് മണിക്ക് മാത്രമേ അടക്കൂവെന്നതിനാല്‍ രാവിലെ എട്ട് മണി വരെ ദർശനം നടത്താം. ഇന്ന് ഉദയാസ്‌തമയ പൂജയുള്ളതിനാൽ രാവിലെ മുതൽ ഉച്ച വരെ ഇടവിട്ട് മാത്രമാണ് ഭക്തരെ അകത്തുകയറ്റുന്നത്. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒന്ന് വരെ വിഐപി ദർശനമുണ്ടാകില്ല. പ്രസാദ ഊട്ട് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു.
സമ്പൂർണ നെയ് വിളക്കാണ് ഇന്ന് നടക്കുക. മഹാവിഷ്‌ണു യോഗനിദ്രയിൽ നിന്നുണരുന്ന ദിനം കൂടിയാണ് ഏകാദശി. കൂടാതെ അർജുനന് ശ്രീകൃഷണൻ ഗീതോപദേശം നൽകിയ ദിനമെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ഗുരുവും വായുവും ചേർന്ന് രുദ്ര തീർത്ഥക്കരയിൽ ഗുരുവായൂരപ്പനെ പ്രതിഷ്‌ഠിച്ച ദിനം കൂടിയാണ് ഇന്ന്.