ETV Bharat / state

വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു; ജാഗ്രത നിർദേശവുമായി മന്ത്രി കെ രാജൻ

പനിയെ തുടര്‍ന്ന് ആസുപത്രിയിൽ പ്രവേശിപ്പിച്ച പുത്തൂര്‍ ആശാരിക്കാട് സ്വദേശി ജോബി ആണ് മരിച്ചത്

Thrissur West Nile fever one death  തൃശൂരില്‍ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം  വെസ്റ്റ് നൈൽ ഫീവർ തൃശൂർ  West Nile fever because of Culex mosquitoes  ക്യൂലക്സ് കൊതുകുകൾ കാരണം വെസ്റ്റ് നൈൽ പനി
തൃശൂരില്‍ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
author img

By

Published : May 29, 2022, 12:28 PM IST

Updated : May 29, 2022, 4:59 PM IST

തൃശൂർ: വെസ്റ്റ് നൈൽ പനി ബാധിച്ച രോഗി മരിച്ചു. പുത്തൂര്‍ ആശാരിക്കാട് സ്വദേശി ജോബി (47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ജോബിയെ പനിയെ തുടര്‍ന്ന് മുളംകുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയെ പരിചരിച്ചിരുന്ന രണ്ട് പേർ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കൂടി പനി ബാധിച്ചതിനാൽ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡിലാണ് കഴിഞ്ഞ ദിവസം വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. മാരായ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന ആശാരിക്കാട് പ്രദേശത്ത് താമസിക്കുന്ന ജോബിയെ പനിയെ തുടർന്ന് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ് നൈൽ ഫീവർ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ചികിത്സയിലിരിക്കെ ഇദ്ദേഹം ഇന്ന് (മെയ് 29) മരണപ്പെടുകയായിരുന്നു.

ജാഗ്രത നിർദേശവുമായി മന്ത്രി കെ രാജൻ

തൃശൂർ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചപ്പോൾ രോഗകാരിയായ ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്.

എന്താണ് വെസ്റ്റ് നൈൽ പനി? ക്യൂലക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈൽ രോഗത്തിന് കാരണം. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്‌മാരം, ഓർമ കുറവ് എന്നിവയ്ക്കും കാരണമാകും. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്

Last Updated : May 29, 2022, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.