ETV Bharat / state

'ട്രെയിനില്‍ ലൈംഗികാതിക്രമം അറിഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ പൊലീസില്‍ അറിയിച്ചില്ല'; നടപടി വേണമെന്ന് 16 കാരിയുടെ പിതാവ് - തൃശൂര്‍ ഇന്നത്തെ വാര്‍ത്ത

പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം ചെയ്യുമെന്നും അതിജീവിതയുടെ പിതാവ്

father raised allegations on Thrissur Train sexual assaul  ട്രെയിനിലെ ലൈംഗികാതിക്രമത്തില്‍ അതിജീവിതയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍  ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16 കാരിക്ക് നേരെ ലൈംഗികാതിക്രമം  sexual assault against teenage girl in the train  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  thrissur todays news
'ട്രെയിനില്‍ ലൈംഗികാതിക്രമം അറിഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ പൊലീസില്‍ അറിയിച്ചില്ല'; നടപടി വേണമെന്ന് 16 കാരിയുടെ പിതാവ്
author img

By

Published : Jun 28, 2022, 1:36 PM IST

തൃശൂര്‍: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16 കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ അച്ഛൻ. വിഷയം ഇടപ്പള്ളിയിൽ വച്ച് റെയില്‍വേ ഗാർഡിനെ അറിയിച്ചതാണ്. എന്നിട്ടും പൊലീസിനെ വിളിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16 കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ആരോപണവുമായി അതിജീവിതയുടെ പിതാവ്

''തിങ്കളാഴ്‌ച എറണാകുളം റെയിൽവേ പൊലീസ് മൊഴിയെടുത്ത് മടങ്ങിയിട്ടുണ്ട്. അവർ അയച്ചുതന്ന ചിത്രത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച രാത്രി 7.50 ന് ഗുരുവായൂർ എക്‌സ്‌പ്രസില്‍ എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ALSO READ| ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്‌ത 16കാരിക്ക് നേരെ ലൈംഗികാതിക്രമം; ആറ് പേര്‍ക്കെതിരെ പോക്‌സോ കേസ്

50 വയസിന് മുകളിൽ പ്രായമുള്ള ആറോളം പേര്‍ ചേർന്നാണ് അതിക്രമം നടത്തിയത്. എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടനെ തന്നെ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ആയിട്ടില്ല. പ്രതികള്‍ സീസൺ ടിക്കറ്റ് യാത്രക്കാരാണെന്ന നിഗമനത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.