ETV Bharat / state

തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിച്ചു; 6 പേര്‍ക്ക് പരിക്ക് - pickup van accident in thalikkulam

തൃശൂര്‍ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയോരത്താണ് അപകടം നടന്നത്.

പിക്കപ്പ് വാന്‍  വിദ്യാര്‍ഥികളെ പിക്കപ്പ് വാന്‍ ഇടിച്ചു  തൃശൂര്‍ തളിക്കുളം  തളിക്കുളം വാഹനാപകടം  തളിക്കുളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി  തളിക്കുളം  thrissur thalikkulam  thalikkulam pickup van accident  pickup van accident in thalikkulam  pukup van hit students in thalikkulam
തളിക്കുളം വഹനാപകടം
author img

By

Published : Jan 8, 2023, 3:02 PM IST

അപകടത്തിന്‍റെ സിസിടിവി ദൃശ്യം

തൃശൂര്‍: നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തളിക്കുളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ജന, നിവേദ്, കണ്ണന്‍, ശ്രദ്ധ, റമീസ, ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം.

ഭിന്നശേഷിക്കാരനായ നിവേദ് ഇലക്ട്രിക്ക് വീല്‍ചെയറിലും മറ്റ് കുട്ടികള്‍ സൈക്കിളിലും, നടന്നുമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ വാടാനപ്പള്ളി ഭാഗത്ത് നിന്നും നിയന്ത്രണം വിട്ടെത്തിയ വാന്‍ കുട്ടികളെ പിറകില്‍ നിന്ന് ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് വാനിന്‍റെ ടയറുകള്‍ ദേശീയ പാതയോരത്തെ കാനയില്‍ കുടുങ്ങി.

പിക്കപ്പ് വാനിനടിയിലായിരുന്നു ഒരു കുട്ടി. മറ്റ് കുട്ടികള്‍ ഇടിയുടെ ആഘാതത്തില്‍ ദേശീയ പാതയോരത്തേക്ക് തെറിച്ചുവീണു. പരിക്കേറ്റ കുട്ടികളെ തൃശൂർ അശ്വിനി,അമല ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.