ETV Bharat / state

വിക്രമും ഭരതും ഇറങ്ങി, കാട്ടാനകളെ വിരട്ടി കാടുകയറ്റി കുങ്കികള്‍, തുരത്തല്‍ ദൗത്യത്തിന് എത്തിച്ചത് വയനാട്ടില്‍ നിന്ന് ; വീഡിയോ - പാലപ്പിള്ളി കുങ്കിയാന

തൃശൂര്‍ പാലപ്പിള്ളി തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രദേശത്ത് കുങ്കിയാനകളെ എത്തിച്ചത്. തുരത്തല്‍ ദൗത്യത്തിനായി വയനാട്ടില്‍ നിന്നാണ് കുങ്കികളെ കൊണ്ടുവന്നത്

kummki elephant  thrissur palappilly  palappilly kummki elephant  kumki elephants chase away wild elephant  കുങ്കിയാന  കാട്ടാന ശല്യം  പാലപ്പിള്ളി കുങ്കിയാന  പാലപ്പിള്ളി കാട്ടാന ശല്യം
കാട്ടാന കൂട്ടത്തെ കാട് കയറ്റാന്‍ തൃശൂരില്‍ കുങ്കിയാനകള്‍ ഇറങ്ങി-വീഡിയോ
author img

By

Published : Sep 13, 2022, 8:47 AM IST

തൃശൂര്‍ : പാലപ്പിള്ളിയില്‍ തോട്ടം മേഖലയില്‍ നിന്ന് രണ്ട് കാട്ടാനകളെ കുങ്കിയാനകള്‍ തുരത്തി. കഴിഞ്ഞ ദിവസമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ ആനകളെ കാട് കയറ്റാനുള്ള ദൗത്യം ആരംഭിച്ചത്. വയനാട്ടില്‍ നിന്നെത്തിച്ച കുങ്കികളാണ് കാട്ടാനകളെ തുരത്തുന്നത്.

പാലപ്പിള്ളി തോട്ടം മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വയനാട്ടില്‍ നിന്നും വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പ്രദേശത്തെത്തിച്ചത്. ഇവരെ ഉപയോഗിച്ച് ജനവാസമേഖലയില്‍ ഇറങ്ങുന്ന ആനകളെ കാട് കയറ്റിവിടാനാണ് വനം വകുപ്പ് അധികൃതരുടെ ശ്രമം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ചക്കിപ്പറമ്പിൽ നിന്നും മുക്കടാംകുത്ത് ഭാഗത്തേക്ക് കുങ്കിയാനകൾ കാട്ടാനകളെ തുരത്തുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

തൃശൂര്‍ പാലപ്പിള്ളി തോട്ടം മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്തുന്ന കുങ്കിയാനകള്‍

പാപ്പാന്മാരുടെ നിർദേശപ്രകാരം കുങ്കികൾ കാട്ടാനകളെ വിരട്ടി ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമാനമായി എലിക്കോട് ഭാഗത്ത് കുങ്കികൾ കാട്ടാനകളെ 2 കിലോമീറ്ററോളം ഓടിച്ച് വനത്തിലേക്ക് കയറ്റുന്ന ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം വെള്ളിക്കുളങ്ങര റേഞ്ചിന് കീഴിലെ പ്രദേശങ്ങളിലും വലിയ കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്.

കാരികുളത്തെ ഫാക്‌ടറിയുടെ സമീപത്താണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. പാലപ്പിളളിയിലെ ദൗത്യത്തിന് ശേഷം ഈ മേഖലയിലേക്കും കുങ്കിയാനകളെ കൊണ്ടുപോകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.