ETV Bharat / state

കൊറോണ വൈറസ് : തൃശൂർ മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണം - തൃശൂർ മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണം

ജനറലാശുപത്രിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ മെഡിക്കൽ കോളജിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

thrissur medical college  കൊറോണ വൈറസ്  തൃശൂർ  തൃശൂർ മെഡിക്കൽ കോളജ്  തൃശൂർ മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണം  കൊറോണ വൈറസ് ലേറ്റസ്റ്റ് ന്യൂസ്ട
കൊറോണ വൈറസ് : തൃശൂർ മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണം
author img

By

Published : Jan 30, 2020, 11:40 PM IST

Updated : Jan 31, 2020, 2:48 AM IST

തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ജനറലാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ മെഡിക്കൽ കോളജിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചികിത്സിക്കാനായി ഗവ. മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയ ശേഷമാണ് നടപടി.

കൊറോണ വൈറസ് : തൃശൂർ മെഡിക്കൽ കോളജിൽ പ്രത്യേക സജ്ജീകരണം

രോഗികളെ കിടത്താനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കി. ഓരോ രോഗികൾക്കും പ്രത്യേകം ശുചിമുറികളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീജിയർ പാലിച്ചാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ആശുപത്രിയിലെ ഇരുപത് പേ വാർഡ് മുറികളാണ് കൊറോണ രോഗ ബാധിതര്‍ക്കായി ഒരുക്കിയത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയുടൻ പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്. കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘവും ഒരുങ്ങി. ചികിത്സയിലേർപ്പെടുന്ന ഡോക്‌ടര്‍മാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്. രാത്രി പതിനൊന്നു മണിയോടെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ മെഡിക്കൽ കോളജിൽ എത്തി ഡോക്‌ടർമാരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിമാരായ എസി മൊയ്തീൻ, വിഎസ് സുനില്‍കുമാർ, അനില്‍ അക്കര എംഎല്‍എ എന്നിവരും ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

.

Intro:വൈറസ് ബാധ സ്ഥിതീകരിച്ച് ജനറലാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ചികിത്സിക്കാനായി ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക സഞ്ജീകരണങ്ങളൊരുക്കിയ ശേഷമാണ് നടപടി.
Body:കൊറോണ വൈറസ് ബാധിച്ചു വരുന്ന രോഗികളെ ചികിത്സിക്കാനായി ഗവ. മെഡിക്കൽ കോളേജിൽ പ്രത്യേക സഞ്ജീകരണങ്ങളൊരുക്കിയ ശേഷമാണ് നിലവിൽ വൈറസ് ബാധ സ്ഥിതീകരിച്ച രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.രോഗികളെ കിടത്താനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അണുവിമുക്ത മുറികളൊരുക്കി. ഓരോ രോഗികൾക്കും പ്രത്യേകം ശുചിമുറികളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീജിയർ പാലിച്ചാണ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.ആശുപത്രിയിലെ ഇരുപത് പേ വാർഡ് മുറികളാണ് കൊറോണക്കായി ഒരുക്കിയത് .വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയുടനെ പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്.കൂടാതെ രോഗികളെ ചികിത്സിക്കാനായി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘവും ഒരുങ്ങി.ചികിത്സയിലേർപ്പെടുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ട സൗകര്യങ്ങളും മരുന്നുകളും പേ വാർഡിൽ ഒരുക്കിയിട്ടുണ്ട്.രാത്രി പതിനൊന്നു മണിയോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ മെഡിക്കൽ കോളേജിൽ എത്തി ഡോക്ടർമാരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും.

ഇ ടിവി ഭാരത്
തൃശ്ശൂർ
Conclusion:
Last Updated : Jan 31, 2020, 2:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.