തൃശൂര്‍: ചേര്‍പ്പ്, അലപ്പാട്, തൃപ്രയാര്‍, ഒല്ലൂര്‍, ഊരകം മേഖലകളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം. ഇന്നലെ (14-07-2022) ഉച്ചയോടെ ഉണ്ടായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂരയും പറന്നുപോയി. അതേസമയം എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
തൃശൂരില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്: ജില്ലയില്‍ വ്യാപക നാശനഷ്‌ടം - തൃശൂര്‍
കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പല ഭാഗങ്ങളിലും ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു
തൃശൂരില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്: ജില്ലയില്‍ വ്യാപക നാശനഷ്‌ടം
തൃശൂര്‍: ചേര്‍പ്പ്, അലപ്പാട്, തൃപ്രയാര്‍, ഒല്ലൂര്‍, ഊരകം മേഖലകളിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം. ഇന്നലെ (14-07-2022) ഉച്ചയോടെ ഉണ്ടായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂരയും പറന്നുപോയി. അതേസമയം എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഫയര്‍ ഫോഴ്‌സ് എത്തിയാണ് കാറ്റില്‍ വീണ് ഗതാഗത തടസം സൃഷ്‌ടിച്ച മരങ്ങളും വൈദ്യുതി കാലുകളും നീക്കം ചെയ്‌തത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്ക് എടുത്തതിനുശേഷം നഷ്‌ടപരിഹാരത്തിനായി റിപ്പോർട്ട് നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.

Last Updated : Jul 15, 2022, 1:15 PM IST