തൃശൂർ: ഗവ.എൻജിനീയറിങ് കോളജിന് സമീപമുള്ള കടകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന. കോളജിന് സമീപത്തെ ഒരു ബേക്കറി ഏഴ് ദിവസത്തേക്ക് അടയ്ക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ഇവിടെ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. കോളജിലെ വിദ്യാർഥികൾ വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ അടുത്തുള്ള സർക്കാർ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളജ് ഹോസ്റ്റലും മെസ്സുകളും സന്ദര്‍ശിക്കുകയും ലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുകയും രോഗവ്യാപനം തടയുവാനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നു. എൻജിനീയറിങ് കോളജ് സ്ഥിതി ചെയ്യുന്ന പള്ളിമൂല ജങ്ഷനിലും പരിസരത്തുമുള്ള ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പല ഹോട്ടലുകളിലും ജോലിക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല