ETV Bharat / state

ദേവനന്ദ, കരള്‍ പകുത്തവള്‍... ഉയിരും ; പിതാവിനായി അവയവദാനത്തിന് കോടതിയില്‍ നിന്ന് അനുമതി നേടിയ അതുല്യ മനക്കരുത്തിനുടമ - ഹൈക്കോടതി

കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന അച്ഛന്‍റെ ജീവൻ നിലനിർത്താൻ സ്വന്തം കരൾ ദാനം ചെയ്യുന്നതിന് നിയമതടസങ്ങളെ നേരിട്ട് ഹൈക്കോടതിയിൽ നിന്ന് അനുമതി നേടിയിരിക്കുകയാണ് ദേവനന്ദ

Thrissur  Devanandha  liver  father  കരള്‍  കരൾ ദാനം  കോടതി  ദേവനന്ദ  അനുമതി  കരള്‍ രോഗം  അഛന്‍റെ ജീവൻ നിലനിർത്താൻ  തൃശൂര്‍  ഹൈക്കോടതി  മകൾ
പിതാവിനായി സ്വന്തം കരൾ ദാനം ചെയ്യുന്നതിന് കോടതിയില്‍ നിന്ന് അനുമതി നേടി 'ദേവനന്ദ' എന്ന മനക്കരുത്ത്
author img

By

Published : Dec 23, 2022, 5:54 PM IST

Updated : Dec 23, 2022, 6:19 PM IST

ദേവനന്ദ, കരള്‍ പകുത്തവള്‍... ഉയിരും

തൃശൂര്‍ : അച്ഛന്‍റെ ജീവൻ നിലനിർത്താൻ സ്വന്തം കരൾ ദാനം ചെയ്യുന്നതിന് ദേവനന്ദയ്ക്ക്‌ മുന്നിലുള്ള തടസം പ്രായമായിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ചുനിന്ന് ഹൈക്കോടതിയിൽ പോരാടിയ ഈ മകൾക്ക് അഭിനന്ദനങ്ങൾ കൂടി അറിയിച്ചാണ് അവയവദാനത്തിനുള്ള അനുമതി ഹൈക്കോടതി നൽകിയത്. അതേസമയം അച്ഛനോടുള്ള കടമയെ ത്യാഗമായി കാണാൻ ഈ പതിനേഴുവയസ്സുകാരി ഒരുക്കമല്ല. മകൾ നൽകുന്ന ആത്മവിശ്വാസമാണ് മുന്നോട്ടുപോകാൻ അച്ഛൻ പ്രതീഷിനും ധൈര്യം നൽകുന്നത്.

കോടതി കയറിയ 'പിതൃസ്‌നേഹം' : അപ്രതീക്ഷിതമായാണ് പ്രതീഷിന് കരൾ രോഗം പിടിപെടുന്നത്. കരൾ മാറ്റിവയ്‌ക്കലല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റുവഴികളില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതി. എന്നാൽ പുറത്തുനിന്നും ഒരു ദാതാവിനെ തേടാനുള്ള സാമ്പത്തിക പശ്ചാത്തലം ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അവര്‍ ഒടുവിലെത്തിയത് മകൾ ദേവനന്ദയിലാണ്. എന്നാൽ 17 വയസ്സ് മാത്രമായ കുട്ടിക്ക് അവയവ ദാനത്തിന് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവനന്ദ കോടതിയെ സമീപിക്കുന്നത്.

അനുഗ്രഹീതര്‍ ഇവര്‍ : ഉറച്ച തീരുമാനത്തിൽ നിന്നുകൊണ്ടുള്ള പോരാട്ടമായിരുന്നു പിന്നീട് ദേവനന്ദയുടേത്. പിന്തിരിപ്പിക്കാൻ പല ശ്രമങ്ങൾ നടന്നെങ്കിലും ഈ മകൾ അച്ഛനെ കൈവിട്ടില്ല. ഒടുവിൽ അസാധാരണ മനക്കരുത്തുള്ള കുട്ടിക്ക് അഭിനന്ദനങ്ങളോടെ ഹൈക്കോടതി കരൾ ദാനത്തിനുള്ള അനുമതി നൽകി. അനുമതി നൽകുമ്പോൾ ഹൈക്കോടതി ജസ്‌റ്റിസ് വി.ജി അരുൺ പറഞ്ഞത് ഇങ്ങനെയാണ്: "ഇത്തരം കുട്ടികളുള്ള രക്ഷിതാക്കൾ ഭാഗ്യവാന്മാരാണ്". ഇപ്പോഴും അച്ഛന് വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമായാണ് ദേവനന്ദ ഇതിനെ കാണുന്നത്. മാത്രമല്ല തന്‍റെ തീരുമാനത്തെ ത്യാഗമായി കാണാനും ഈ മകൾക്ക് താല്പര്യമില്ല.

Also Read: 'മാതാപിതാക്കള്‍ അനുഗ്രഹീതര്‍'; രോഗിയായ പിതാവിന് കരൾ പകുത്തുനൽകാൻ പ്രായപൂർത്തിയാകാത്ത മകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

മനക്കരുത്തിന്‍റെ പ്രതിബിംബം : ഒരുവേള പ്രതീഷ് തന്നെ മകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മകൾ തന്ന ആത്മവിശ്വാസത്തിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്ന് പ്രതീഷ് പറയുന്നു. നിലവില്‍ ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതും കാത്തിരിക്കുകയാണ് ഇരുവരും. അതുവരെ അതീവ ശ്രദ്ധയോടെ ആരോഗ്യം സംരക്ഷിക്കണം. ശസ്‌ത്രക്രിയക്ക് ശേഷം ആറ് മാസത്തെ വിശ്രമത്തിനൊടുവിൽ വീണ്ടും പഴയ ഊർജത്തോടെ ഈ ആച്ഛനും മകളും തിരിച്ചെത്തും.

Last Updated : Dec 23, 2022, 6:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.