തൃശൂർ: തൃശൂർ ചെമ്മാപ്പള്ളിയില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്മാപ്പിള്ളി സ്വദേശി പ്രദിൻ (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മിഥുൻ (25), വിനയൻ (24), ലെനീഷ് (23) എന്നീ സിപിഎം പ്രവര്‍ത്തകരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എതാനും മാസം മുമ്പ് പെരിങ്ങോട്ടുകരയിലെ സിപിഐ ഓഫീസ് തല്ലിതകർത്ത കേസിലും ഇവര്‍ പ്രതികളാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് പ്രദിനെ ഗുണ്ടാസംഘം ആക്രമിച്ചത്. പ്രദിനോടും കൂട്ടുകാരോടും തട്ടിക്കയറിയ ഇവര്‍ പ്രദിനെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തിലുണ്ടായ രക്തസ്രാവം തടയാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു. ആക്രമിച്ചവര്‍ക്ക് ലഹരിഗുണ്ടാസംഘങ്ങളായും ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. പ്രദിന്റെ ശവസംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടന്നു. തിരുവനന്തപുരത്തു മീഡിയ ഔട്ട് ഡോർ സ്ഥാപനം നടത്തുകയായിരുന്നു പ്രദിന്‍.