ETV Bharat / state

തൃശൂരിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി - കുട്ടി ഒഴുക്കിൽപ്പെട്ടു

കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടെന്ന് ഓടി തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Kid missing thrissur  kid drowned in water  boy drowned in canal  heavy rain  ഒഴുക്കില്‍പ്പെട്ട് കാണാതായി  ഒഴുക്കില്‍പ്പെട്ട് കാണാതായി വാർത്ത  കുട്ടി ഒഴുക്കിൽപ്പെട്ടു
തൃശൂരിൽ മൂന്നു വയസുള്ള കുട്ടിയെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി
author img

By

Published : Nov 14, 2021, 5:49 PM IST

Updated : Nov 14, 2021, 6:20 PM IST

തൃശൂർ: വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പട്ടേപ്പാടം അലങ്കാരത്ത്പറമ്പില്‍ ബെന്‍സിലിന്‍റെയും ബെന്‍സിയുടെയും ഏക മകന്‍ ആരോം ഹെവന്‍ ആണ് ഞായറാഴ്‌ച രാവിലെ ഒഴുക്കില്‍പെട്ട് കാണാതായത്.

വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് പെട്ടെന്ന് ഓടി തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയുടെ അമ്മയും കൂടെ ചാടിയെങ്കിലും കഴിഞ്ഞ ദിവസം പെയ്‌ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്കുണ്ടായതിനാല്‍ കുട്ടിയെ കണ്ടെത്താനായില്ല.

തൃശൂരിൽ മൂന്നു വയസുള്ള കുട്ടിയെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

തുടർന്ന് ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും തൃശൂരിൽ നിന്നുള്ള മുങ്ങൽ വിദഗ്‌ധരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read: വെള്ളക്കെട്ടിൽ വീണ് മൂന്നു വയസുകാരന്‌ ദാരുണാന്ത്യം

Last Updated : Nov 14, 2021, 6:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.