തൃശൂർ: സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോർട്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണ്. സിഎജിക്ക് മുന്നിൽ കീഴടങ്ങാന്‍ ആകില്ല.വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാൻ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബിയുടെ പ്രവർത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കൾ പറയട്ടെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കിഫ്ബി ചർച്ച വിഷയമാകുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.