ETV Bharat / state

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; ശ്രീനിവാസിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു - പാലക്കാട് മഞ്ചിക്കണ്ടി വെടിവെപ്പ്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെയാണ് തമിഴ്‌നാട് സ്വദേശി ശ്രീനിവാസിന്‍റേതെന്ന് സ്ഥിരീകരിച്ചത്.

the body of maoist identified  മാവോയിസ്റ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു  തൃശ്ശൂർ  thrissur  പാലക്കാട് മഞ്ചിക്കണ്ടി വെടിവെപ്പ്  palakkad manjikkandi
മാവോയിസ്റ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു
author img

By

Published : Nov 26, 2019, 1:51 PM IST

Updated : Nov 26, 2019, 3:14 PM IST

തൃശ്ശൂർ: പാലക്കാട് മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തമിഴ്‌നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസാണെന്ന് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്‍റേതെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

മഞ്ചിക്കണ്ടി ഏറ്റമുട്ടല്‍; ശ്രീനിവാസിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു

അരവിന്ദ് എന്ന പേരിലാണ് മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്നത്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്‍റെ ഫോട്ടോകൾ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാഴ്‌ച മുമ്പ് തമിഴ്‌നാട്ടിൽ നിന്ന് ശ്രീനിവാസിന്‍റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു. എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്‍റെ സഹോദരന്മാരായ രാജഗോപാലിന്‍റെയും ജയരാമന്‍റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. ശ്രീനിവാസിന്‍റേതാണെന്ന് വ്യക്തമായതിനെ തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മണിവാസകത്തിന്‍റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ നേരത്തെ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. കൊല്ലപ്പെട്ടവരിലെ ഏക സ്‌ത്രീയായിരുന്ന അജിതയുടെ മൃതദേഹം പൊലീസ് കഴിഞ്ഞ ദിവസം പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചിരുന്നു.

Intro:
പാലക്കാട് മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് വെടിവെപ്പ്ൽ കൊല്ലപ്പെട്ട മാവോയിസ്റ്റ്കളിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശേഷിച്ചിരുന്ന മൃതദേഹം തമിഴ്നാട് സ്വദേശി കേശവ് എന്ന് വിളിക്കുന്ന ശ്രീനിവാസെന്ന് തിരിച്ചറിഞ്ഞു.ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ശ്രീനിവാസിന്റെതെന്ന് സ്ഥിരീകരിച്ചത്.മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുത്തുBody:ഡി എൻ എ പരിശോധനയിലൂടെയാണ് പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ശ്രീനിവാസാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് അരവിന്ദ് എന്ന പേരിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ ശ്രീനിവാസിന്റെ ഫോട്ടോകൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച മുമ്പ് തമിഴ്നാട്ടിൽ നിന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ മ്യതദേഹം കാണാൻ എത്തിയിരുന്നു.എന്നാൽ മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നതിനാൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ശ്രീനിവാസിന്റെ സഹോദരന്മാരായ രാജഗോപാലിന്റെയും ജയരാമന്റെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്തി. മൃതദേഹം ശ്രീനിവാസിന്റെതാണെന്ന് വ്യക്തമായതിനെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകി. മണി വാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ നേരത്തെ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. കൊല്ലപ്പെട്ടവരിലെ ഏക സ്ത്രീയായിരുന്ന അജിതയുടെ മൃതദേഹം പോലീസ് കഴിഞ്ഞ ദിവസം പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Nov 26, 2019, 3:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.