തൃശൂർ: സ്വർണ കടത്ത് കേസിലെ പ്രതികളായി വിയ്യൂർ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെയും കെടി റമീസിനെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സ്വപ്നയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. റമീസിന് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി. സ്വപ്ന ആറ് ദിവസത്തെ ചികിത്സക്ക് ശേഷം ഇന്നലെയാണ് ഡിസ്ചാർജായത്. നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ വിയ്യൂർ ജയിലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച സ്വപ്ന സുരേഷിനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം ജയിലിലെ ഡോക്ടർ പരിശോധിച്ചുവെങ്കിലും മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇ.സി.ജിയിൽ നേരിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് ആറ് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം ഇന്നലെയാണ് മെഡിക്കൽ കോളജ് വിട്ടത്. ഇതിനിടെ ഇന്ന് വൈകിട്ടോടെയാണ് വീണ്ടും നെഞ്ചുവേദന അനുഭപ്പെട്ടത്തിനെ തുടർന്ന് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ കെ.ടി റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ മെഡിക്കൽ കോളജിലെ തടവുകാരുടെ വാർഡിലാണ് റമീസ്.
സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും കെടി റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു - SWAPNA SURESH
ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്