ETV Bharat / state

വില്ലേജ് ഓഫിസറുടെ ആത്മഹത്യാശ്രമം; പൊലീസ് കേസെടുത്തു - വില്ലേജ് ഓഫിസറുടെ ആത്മഹത്യാശ്രമം

പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണിക്കൃഷ്‌ണൻ അടക്കമുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്.

suicide attempt of village officer  suicide attempt thrissur  വില്ലേജ് ഓഫിസറുടെ ആത്മഹത്യാശ്രമം  ആത്മഹത്യാശ്രമം
പൊലീസ്
author img

By

Published : Aug 11, 2020, 5:01 PM IST

തൃശൂർ: പുത്തൂരിൽ വില്ലേജ് ഓഫിസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം എട്ട് പേർക്കെതിരെയാണ് ഒല്ലൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവത്തിൽ വനിത കമ്മിഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മിഷണറോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണിക്കൃഷ്‌ണൻ അടക്കമുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. തിങ്കളാഴ്‌ചയാണ് പുത്തൂർ ഓഫിസിൽ വച്ച് വില്ലേജ് ഓഫിസർ സിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് പുത്തൂര്‍ വില്ലേജ് ഓഫിസില്‍ നിന്ന് നൽകുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍റെ നേതൃത്ത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് വില്ലേജ് ഓഫിസറുടെ ആത്മഹത്യാ ശ്രമം. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.