ETV Bharat / state

വിദ്യാർഥി കുളത്തില്‍ മുങ്ങിമരിച്ചു - death

പറപ്പൂക്കാരന്‍ ബാബുവിന്‍റെ മകന്‍ ഗോഡ്വിന്‍ (19) ആണ് മുങ്ങി മരിച്ചത്.

വിദ്യാർഥി
author img

By

Published : Jul 31, 2019, 8:03 PM IST

തൃശൂര്‍: വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. പറപ്പൂക്കാരന്‍ ബാബുവിന്‍റെ മകന്‍ ഗോഡ്‌വിന്‍ (19) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കവേയാണ് അപകടം. ഇരിങ്ങാലക്കുടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചാലക്കുടി നോര്‍ത്ത് സ്വദേശികളായ ഇവരുടെ കുടുംബം രണ്ട് മാസം മുമ്പ് ആണ് നടവരമ്പിലേക്ക് താമസം മാറിയത്. ആലുവയില്‍ ഐഇഎല്‍ടിഎസ് കോഴ്‌സ് പഠിക്കുകയായിരുന്നു ഗോഡ്‌വിന്‍. അമ്മ ഷാജി സഹകരണ ആശുപത്രി ജീവനക്കാരിയാണ്. സഹോദരി റോസ്‌മേരി. നടവരമ്പ് സെന്‍റ് മേരീസ് അസംഷന്‍ ദേവാലയ സെമിത്തേരിയില്‍ വ്യാഴാഴ്‌ച വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.

Intro:മുകുന്ദപുരം ക്ഷേത്രകുളത്തില്‍ നടവരമ്പ് സ്വദേശി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
Body: ശ്രീകൃഷ്ണ ക്ഷേത്രകുളത്തില്‍ ചാലക്കുടി നോര്‍ത്ത് സ്വദേശികളായിരുന്ന രണ്ട് മാസത്തോളമായി നടവരമ്പ് താമസിക്കുന്ന പറപ്പൂക്കാരന്‍ ബാബുവിന്റെ മകന്‍ ഗോഡ്വിന്‍ (19) ആണ് മുങ്ങി മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരോടെയായിരുന്നു സംഭവം. കൂട്ടുക്കാരുമൊത്ത് കുളത്തില്‍ കുളിക്കുവാന്‍ പോയതായിരുന്നു ഗോഡ്‌വിന്‍. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ച്ച ഗോഡ്‌വിന്റെ ജനനദിവസമായിരുന്നു. ആലുവയില്‍ ഐ എല്‍ടി എസ് കോഴ്‌സ് പഠിക്കുകയായിരുന്നു ഗോഡ്‌വിന്‍. അമ്മ ഷാജി സഹകരണ ആശുപത്രി ജീവനക്കാരിയാണ്. സഹോദരി റോസ്‌മേരി. നടവരമ്പ് സെന്റ് മേരീസ് അസംഷന്‍ ദേവാലയ സെമിത്തേരിയില്‍ വ്യാഴാഴ്ച്ച വൈകീട്ട് 4 മണിയ്ക്കാണ് മ്യതദേഹം സംസ്‌ക്കാരം.
Conclusion:null
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.