തൃശൂർ: തൃശൂർ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവം കുരുന്ന് ശാസ്ത്രജ്ഞരുടെ വലിയ കണ്ടുപിടുത്തങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിശാല ലോകമാവുകയാണ്. കേരളം അഭിമുഖീകരിച്ച പ്രളയത്തെ എങ്ങനെ അതിജീവിക്കാം എന്നതാണ് മിക്കവരുടെയും പ്രധാന വിഷയം. തൃശൂർ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ കുട്ടിമനസുകളില്‍ വിരിഞ്ഞത് അതിജീവനവും നാളെയുടെ വികാസവുമാണ്.
തിരുച്ചിറപ്പിള്ളിയിലെ കുഴൽക്കിണറിൽ വീണ് മരിച്ച രണ്ടര വയസുകാരൻ സുജിത് ഇനിയുണ്ടാവരുതെന്നതിനും ഈ കുട്ടിശാസ്ത്രഞ്ജരില്‍ എളുപ്പവഴികളുണ്ട്. വ്യത്യസ്തവും നൂതനവും ലളിതവുമായ മാർഗങ്ങൾ, പ്രളയത്തിന്റെ വാർഷികം കടന്നു പോയിട്ടും ഒടുങ്ങാത്ത വിവാദങ്ങൾ മുറുകുമ്പോൾ ഇവിടെ കുട്ടിശാസ്ത്രജ്ഞർ പ്രളയത്തെ എത്ര കരുതലോടെ നേരിടാമെന്നും ഉപയോഗപ്പെടുത്തണമെന്നും കാണിച്ചു തരുന്നു.
വെള്ളത്തിലകപ്പെട്ടാല്‍ യാതൊരു മുന്‍പരിചമില്ലെങ്കിലും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള റെസ്ക്യൂ ബോട്ടുകള്‍ വരെ വിദ്യാര്‍ഥികള്‍ കണ്ടുപിടിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശവും ആരോഗ്യ പ്രശ്നങ്ങൾക്കും കുട്ടികൾ മാർഗങ്ങൾ കാണിച്ചു തരുന്നു. വൈദ്യുതിയുടെ പ്രതിസന്ധിയും, സൗകര്യങ്ങളുടെ പരിമിതികളും വളരുന്ന നാടിന് പ്രതിബന്ധങ്ങൾ അല്ലെന്നാണ് കുട്ടിക്കണ്ടുപിടുത്തക്കാരുടെ വാദം.
വിവിധ വിഭാഗങ്ങളിലായി പന്ത്രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുത്ത ശാസ്ത്രോത്സവം ഇന്ന് സമാപിച്ചു. കുന്നംകുളം, എരുമപ്പെട്ടി, പെരുമ്പിലാവ് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായി നടക്കുന്ന മേള നാളെയുടെ നാടിന്റെ വളർച്ചയും വികാസവുമാണ് മുന്നോട്ടു വയ്ക്കുന്നത്.