തൃശൂര്‍: തൃശൂരില്‍ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മുല്ലശ്ശേരി മാനിനകുന്നിൽ വളളിയമ്മുവിനെയാണ് മകൻ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മകൻ ഉണ്ണികൃഷ്‌ണനെ നാട്ടുകാർ പിടികൂടി പാവറട്ടി പൊലീസിന് കൈമാറി. ബുനാഴ്‌ച രാവിലെയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പ്രതി പെയിന്‍റ് തിന്നർ വളളിയമ്മുവിന്‍റെ ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പാവറട്ടി സി.ഐ എ.ഫൈസൽ, എസ്.ഐ റനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയെ പല തവണ മകൻ മർദിക്കുകയും കേസ് എടുക്കുകയും ചെയ്‌തിട്ടുള്ളതായി പൊലീസ് പറഞ്ഞു.