ETV Bharat / state

സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും മസാല ബോണ്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല
author img

By

Published : Apr 12, 2019, 6:12 PM IST

Updated : Apr 12, 2019, 7:52 PM IST

തൃശൂര്‍: സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു . തൃശൂർ പ്രസ്സ് ക്ലബ്ബിന്‍റെ രാഷ്ട്രീയം പറയാം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നത്. മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം

Intro:സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും  ചെന്നിത്തല പറഞ്ഞു. തൃശ്ശൂർ പ്രസ്സ് ക്ളബിൻെറ രാഷ്ട്രീയം പറയാം പരിപാടിയിൽ പങ്കെടുത്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും  ഇക്കാര്യം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു.കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മസാല ബോണ്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനാണെന്ന് ആരോപിച്ചു.

Byte രമേശ്‌ ചെന്നിത്തല

Conclusion:മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ല. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Apr 12, 2019, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.