ETV Bharat / state

തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല - തൃശൂര്‍ ഗവ എന്‍ജിനീയറിങ് കോളജ്

ഷിഗല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് കോളജിൽ നടന്നുവന്നിരുന്ന കലോത്സവം മാറ്റിവച്ചു.

Shigella confirms in Thrissur  Thrissur Government Engineering College students diagnoses shigella virus  തൃശൂര്‍ ഗവ എന്‍ജിനീയറിങ് കോളജ്  വിദ്യാർഥികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജില്‍ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല
author img

By

Published : May 27, 2022, 8:08 AM IST

തൃശൂര്‍: ഗവ.എൻജിനീയറിങ് കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ 15ന് കോളജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് വിദ്യാർഥികൾ വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. രോഗലക്ഷണമുള്ള വിദ്യാർഥികളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.

50ഓളം പേർക്ക് രോഗലക്ഷണമുള്ളതായാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. ആരോഗ്യവകുപ്പ് അധികൃതര്‍ കോളജിലെത്തി പ്രിന്‍സിപ്പലുമായി സംസാരിച്ചു. ആര്‍ട്‌സ് ഫെസ്റ്റിവല്‍ സംഘാടകരുമായും ചര്‍ച്ച നടത്തിയതിനെ തുടർന്ന് കോളജിൽ നടന്നുവന്നിരുന്ന കലോത്സവം മാറ്റിവച്ചു.

കോളജില്‍ വയറിളക്ക സംബന്ധ ലക്ഷണങ്ങളുമായി ധാരാളം വിദ്യാര്‍ഥികളുണ്ടെങ്കിലും പലരും പരിശോധനക്ക് മടിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെ ഹോസ്റ്റലിൽ തന്നെ ശുചിമുറികളോടു കൂടിയ മുറികളിൽ മാറ്റിപ്പാർപ്പിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വേണ്ടിയുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഷിഗല്ല വിഭാഗത്തിപ്പെടുന്ന ബാക്‌ടീരിയകളാണ് ഷിഗല്ലോസിസ് രോഗബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.

ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് ബാക്‌ടീരിയ പകരുന്നത്. രോഗലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.