ETV Bharat / state

ചെന്നിത്തലയുടെ കേരള യാത്രയിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്‌കൂട്ടർ കത്തി നശിച്ചു - ഒല്ലൂരിലെ സ്വീകരണം

പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

aishwarya kerala yathra  ഐശ്വര്യ കേരള യാത്ര  രമേശ് ചെന്നിത്തല  Ramesh Chennithala  scooter caught fire  ഒല്ലൂരിലെ സ്വീകരണം  സ്‌കൂട്ടർ കത്തി നശിച്ചു
ചെന്നിത്തലയുടെ കേരള യാത്രയിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്‌കൂട്ടർ കത്തി നശിച്ചു
author img

By

Published : Feb 10, 2021, 5:07 PM IST

തൃശൂർ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഒല്ലൂരിലെ സ്വീകരണ ചടങ്ങിൽ പടക്കം പൊട്ടിക്കുന്നതിനിടെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ കത്തി നശിച്ചു. പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ചെന്നിത്തലയുടെ കേരള യാത്രയിൽ പടക്കം പൊട്ടിക്കുന്നതിനിടെ സ്‌കൂട്ടർ കത്തി നശിച്ചു

വിജയൻ എന്നയാളുടെ സ്‌കൂട്ടറിനാണ് തീ പിടിച്ചത്. പെട്ടന്ന് തന്നെ പ്രവർത്തകരും സമീപത്തുള്ളവരും ചേർന്ന് തീ കെടുത്തി. സ്‌കൂട്ടറിന് സമീപത്തു തന്നെ ഗ്യാസ് കുറ്റിയും മറ്റു വാഹനങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവയിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പടക്കം കൂട്ടിയിട്ട് കത്തിച്ചതാണ് തീ ആളിപ്പടരാന്‍ കാരണമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.