ETV Bharat / state

ക്ഷേത്രത്തിലും കുരിശടിയിലും മോഷണം - ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സുബ്രഹ്മണ്യ പരമേശ്വര ക്ഷേത്രം

കയ്‌പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിലും കുരിശടിയിലും മോഷണം
author img

By

Published : Sep 1, 2019, 4:41 AM IST

Updated : Sep 1, 2019, 6:54 AM IST

തൃശ്ശൂര്‍: ചെന്ത്രാപ്പിന്നി പെരിഞ്ഞനം മേഖലയില്‍ ക്ഷേത്രത്തിലും കുരിശടിയിലും മോഷണം. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സുബ്രഹ്മണ്യ പരമേശ്വര ക്ഷേത്രത്തിലും പെരിഞ്ഞനത്ത് കുരിശടിയിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ചാണ് പണം കവർന്നത്. പ്രതിഷ്ഠയുടെ വേൽ ഉപയോഗിച്ചാണ് ഭണ്ഡാരം പൊളിച്ചത്. ഏകദേശം 5000 രൂപയോളം നഷ്‌ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. രാവിലെ ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യമറിഞ്ഞത്.

ക്ഷേത്രത്തിലും കുരിശടിയിലും മോഷണം

പെരിഞ്ഞനം സെന്‍റ് സെബാസ്റ്റ്യൻ കുരിശടിയിലെ ഭണ്ഡാരത്തില്‍ നിന്നും മോഷ്ടാക്കള്‍ പണം കവർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കുരിശടിക്കുള്ളിൽ കയറി കവര്‍ച്ച നടത്തി തിരിച്ച് പോകുന്നത് തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പും ഈ കുരിശടിയിൽ മോഷണം നടന്നിരുന്നു.

എസ്എൻ വിദ്യാഭവൻ സ്‌കൂളിന്‍റെ കെജി സെക്ഷൻ ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്‌മാർട്ട് ക്ലാസ് മുറിക്കുള്ളിലെ എൽസിഡി പ്രൊജക്‌ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Intro:തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പെരിഞ്ഞനം മേഖലയില്‍ മോഷണ പരമ്പര. ക്ഷേത്രത്തിലും പെരിഞ്ഞനത്ത് കപ്പേളയിലും മോഷണം. 5000 രൂപ കവർന്നു. ചെന്ത്രാപ്പിന്നി പതിനേഴാംകല്ല് സുബ്രഹ്മണ്യ പരമേശ്വര ക്ഷേത്രത്തിൽ മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ചാണ് പണം കവർന്നത്.തൊട്ടടുത്ത എസ്.എൻ.വിദ്യാഭവൻ സ്കൂളിന്റെ കെ.ജി. സെക്ഷന്റെ ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്...Body:ക്ഷേത്രത്തിനകത്തെ ഭണ്ഡാരങ്ങളാണ് പൊളിച്ചിട്ടുള്ളത്. ഭഗവാന്റെ വേൽ ഉപയോഗിച്ചാണ് ഭണ്ഡാരം പൊളിച്ചത്. രാവിലെ ക്ഷേത്രത്തിലെത്തിയ ശാന്തിയാണ് മോഷണം നടന്നതായി കണ്ടത്. ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു...

ബൈറ്റ്: ഉണ്ണികൃഷ്ണൻ തഷ്ണാത്ത്
(നാട്ടുകാരൻ)Conclusion:എസ്.എൻ.വിദ്യാഭവൻ സ്കൂളിന്റെ കെ.ജി. സെക്ഷന്റെ ഓഫീസിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്മാർട്ട് ക്ലാസ് മുറിക്കുള്ളിലെ എൽ.സി.ഡി പ്രൊജക്ടർ കേട് വരുത്തിയിട്ടുണ്ട്. സെക്യൂരിറ്റിക്കാരനുണ്ടായിരുന്നെങ്കിലും അദ്ദേഹം മോഷണം നടന്നത് അറിഞ്ഞില്ലെന്ന് പറയുന്നു. പെരിഞ്ഞനം സെന്റ് സെബാസ്റ്റ്യൻ കപ്പേളയിലെ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കപ്പേളക്കുള്ളിൽ കടന്ന് ഭണ്ഡാരം കവർന്ന് തിരിച്ച് പോകുന്നത് തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. 6 മാസം മുമ്പും ഈ കപ്പേളയിൽ മോഷണം നടന്നിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
Last Updated : Sep 1, 2019, 6:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.