ETV Bharat / state

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു - Relatives identified the dead body

കർണാടക ചിക്കമംഗളൂർ സ്വദേശി സുരേഷിനെയാണ് സഹോദരൻ തിരിച്ചറിഞ്ഞത്. മോർച്ചറിയിൽ കാർത്തിയെന്ന പേരിൽ സൂക്ഷിച്ച മൃതദേഹമാണ് ബന്ധുക്കൾ സുരേഷിന്‍റേതായി തിരിച്ചറിഞ്ഞത്

മാവോയിസ്റ്റ്
author img

By

Published : Nov 1, 2019, 8:25 PM IST

തൃശൂര്‍: അട്ടപ്പാടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു. കർണാടക ചിക്കമംഗളൂർ സ്വദേശി സുരേഷിനെയാണ് സഹോദരൻ തിരിച്ചറിഞ്ഞത്. മോർച്ചറിയിൽ കാർത്തിയെന്ന പേരിൽ സൂക്ഷിച്ച മൃതദേഹമാണ് ബന്ധുക്കൾ സുരേഷിന്‍റേതായി തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് സ്വദേശി മണിവാസകത്തിന്‍റെ മൃതദേഹം ഇന്നലെ സഹോദരി ലക്ഷ്‌മി തിരിച്ചറിഞ്ഞിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടാമത്തെ മൃതദേഹമാണ് ഇന്ന് കർണാടകയിൽ നിന്നെത്തിയ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മാധ്യമങ്ങളിലൂടെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട വാർത്തയറിഞ്ഞാണ് കർണാടകയിൽ നിന്നും സുരേഷിന്‍റെ ബന്ധുക്കൾ എത്തിയത്. 20 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ട സുരേഷിനെപ്പറ്റി വിവരങ്ങൾ ഇല്ലായിരുന്നുവെന്നും മൃതദേഹം വിട്ടുകിട്ടാൻ താല്‍പര്യപ്പെടുന്നതായും ബന്ധുക്കൾ പറഞ്ഞു.

ബന്ധുക്കളോട് കൂടുതൽ രേഖകൾ ഹാജരാക്കുവൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നെത്തിയ മുരുഗേശൻ തന്‍റെ സഹോരൻ കാർത്തിയുടേതാണെന്ന് അവകാശപ്പെട്ട് മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായിരുന്നില്ല. ഒരു പുരുഷന്‍റെയും സ്‌ത്രീയുടെയും മൃതദേഹങ്ങൾ കൂടിയാണ് ഇനി തിരിച്ചറിയാനുള്ളത്. പൊലീസ് രേഖകൾ പ്രകാരം അരവിന്ദ്, രമ എന്നിവരുടേതാണ് അവശേഷിക്കുന്ന മൃതദേഹങ്ങൾ.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു

Intro:കൊല്ലപ്പെട്ട മാവോവാദികളിൽ ഒരാളുടെ മൃതദേഹം കൂടി ബന്ധുക്കൾ തിരിച്ചറിഞ്ഞു.കർണാടക ചിക്കമംഗളൂർ സ്വദേശി സുരേഷിനെയാണ് സഹോദരൻ തിരിച്ചറിഞ്ഞത്.മോർച്ചറിയിൽ കാർത്തിയെന്ന പേരിൽ സൂക്ഷിച്ച മൃതദേഹമാണ് ബന്ധുക്കൾ സുരേഷിന്റേതായി തിരിച്ചറിഞ്ഞത്.Body:പാലക്കാട് അഗളിയിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റ്കളിൽ ഒരാളായ തമിഴ്നാട് സ്വദേശി മണിവാസകത്തിന്റെ മൃതദേഹം ഇന്നലെ സഹോദരി ലക്ഷ്മി തിരിച്ചറിഞ്ഞിരുന്നു.രണ്ടാമത്തെ മൃതദേഹം ചിക്കമംഗളൂർ സ്വദേശി സുരേഷിന്റെതാണ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടാമത്തെ മൃതദേഹമാണ് ഇന്ന് കർണ്ണാടകയിൽ നിന്നെത്തിയ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.കാർത്തിയെന്ന പേരിൽ ഇയാളുടെ മൃതദേഹം പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.മാധ്യമ വാർത്തകളിൽ മാവോയിസ്റ്റ്കൾ കൊല്ലപ്പെട്ട വാർത്തയറിഞ്ഞാണ് കർണ്ണാടകയിൽ നിന്നും സുരേഷിന്റെ ബന്ധുക്കൾ എത്തിയത്.20 വർഷങ്ങൾക്ക് മുൻപ് വീടുവിട്ട സുരേഷിനെപ്പറ്റി വിവരങ്ങൾ ഇല്ലായിരുന്നുവെന്നും മൃതദേഹം വിട്ടുകിട്ടാൻ താത്പര്യപ്പെടുന്നതായി ബന്ധുക്കൾ പറഞ്ഞു.

ബൈറ്റ് അങ്കടി ചന്ദ്രു
(സുരേഷിന്റെ ബന്ധു)Conclusion:ബന്ധുക്കൾ കൂടുതൽ രേഖകൾ ഹാജരാക്കുവൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.ഇന്നലെ തമിഴ്നാട്ടിൽ നിന്നെത്തിയ മുരുഗേശൻ തന്റെ സഹോരൻ കാർത്തിയുടെതാണ് മൃതദേഹം എന്ന്‌ അവകാശപ്പെട്ട് മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായിരുന്നില്ല.ഇനി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാതെ മോർച്ചറിയിൽ അവശേഷിക്കുന്നത്.പോലീസ് രേഖകൾ പ്രകാരം അരവിന്ദ്,രമ എന്നിവരുടേതാണ് അവശേഷിക്കുന്ന മൃതദേഹങ്ങൾ.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.