ETV Bharat / state

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

ഇന്ധനവില വർധനവിലും റോഡുകളുടെ തകർച്ചയിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. നവംബര്‍ ഇരുപതിന് സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നവംബർ 20ന് സ്വകാര്യ ബസ് സമരം
author img

By

Published : Oct 22, 2019, 4:11 PM IST

തൃശൂര്‍: സംസ്ഥാനത്ത് നവംബർ ഇരുപതിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇന്ധനവില വർധനവ്, റോഡുകളുടെ തകർച്ച എന്നിവയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ മാസം ഇരുപതിന് മുമ്പായി സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ബസുടമകൾ വ്യക്തമാക്കി. തൃശൂരിൽ ചേർന്ന സ്വകാര്യ ബസുടമകളുടെ യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികളുടെ എസ്ടി നിരക്ക് വർധിപ്പിക്കണം, കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥികൾക്ക് സൗജന്യനിരക്ക് അനുവദിക്കണം എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. നവംബർ ഒന്നിന് ദേശീയപാത കുതിരാനിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ-പാലക്കാട് റോഡിൽ ബസ് സർവീസുകൾ നിര്‍ത്തിവയ്ക്കുന്നതിനും ബസുടമ, തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്.

Intro:സംസ്ഥാനത്ത് നവംബർ 20ന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു.ഇന്ധനവില വർധനവും, റോഡുകളുടെ തകർച്ചയിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.ഈ മാസം 20ന് മുമ്പായി സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സ്വകാര്യ ബസുടമകൾBody:തൃശൂരിൽ ചേർന്ന സ്വകാര്യ ബസുടമകളുടെ യോഗത്തിലാണ് പണിമുടക്ക് നടപ്പിലാക്കാൻ തീരുമാനം എടുത്തത്. ഇന്ധനവില വർധനവും, റോഡുകളുടെ തകർച്ചയും ബസ് വ്യവസായം കനത്ത പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ബസുടമകൾ തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാർഥികളുടെ എസ്.ടി നിരക്ക് വർധിപ്പിക്കണം, കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥികൾക്ക് സൗജന്യനിരക്ക് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. 20ന് മുമ്പായി സർക്കാരിൽ നിന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും നേതാക്കൾ അറിയിച്ചു. നവംബർ ഒന്നിന് ദേശീയപാത കുതിരാനിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ പാലക്കാട് റോഡിൽ ബസ് സർവീസുകൾ നിറുത്തിവെക്കുന്നതിനുംം ബസുടമ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇ ടിവി ഭാരത്,
തൃശ്ശൂര്‍Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.