ETV Bharat / state

താരപ്രചാരകരുടെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ - സ്ഥാനാർത്ഥിയുടെ

തെരഞ്ഞെടുപ്പ് ചെലവിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കലക്ടർ നിർദേശിച്ചു

താരപ്രചാരകരുടെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
author img

By

Published : Apr 11, 2019, 5:02 AM IST

തൃശൂർ: പ്രചരണത്തിനെത്തുന്ന താരപ്രചാരകരുടെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി വി അനുപമയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണത്തിന് എത്തുന്ന താര പ്രചാരകരുടെ പട്ടിക നൽകണമെന്നും, താരപ്രചാരകർ സ്ഥാനാർഥികളുമായി വേദി പങ്കിട്ടാൽ അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന വൗച്ചറുകളിൽ സീരിയൽ നമ്പറുകൾ വേണം. പണം നൽകുന്ന വൃക്തിയുടെ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തണം.വോട്ടെടുപ്പ് ദിവസത്തെയും ചെലവ് സ്ഥാനാർഥികളുടെ കണക്കിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് ചെലവിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കലക്ടർ നിർദേശിച്ചു.

Intro:#election_commission #election_expenses #thrissur

പ്രചരണത്തിനെത്തുന്ന താരപ്രചാരകരുടെ ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടിവി അനുപമയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

Body:ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണത്തിന് എത്തുന്ന താര പ്രചാരകരുടെ പട്ടിക നൽകണമെന്നും, താരപ്രചാരകർ സ്ഥാനാർഥികളുമായി വേദി പങ്കിട്ടാൽ അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തനമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.തൃശൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടിവി അനുപമയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

Conclusion:തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10,000 രൂപയ്ക്ക് മുകളിലുള്ള യാതൊരു ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നൽകരുത്. പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന വൗച്ചറുകളിൽ സീരിയൽ നമ്പറുകൾ  വേണം. പണം നൽകുന്ന വൃക്തിയുടെ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തണം.വോട്ടെടുപ്പ് ദിവസത്തെയും ചെലവ് സ്ഥാനാർഥികളുടെ കണക്കിൽ ഉൾപ്പെടുത്തും.സ്ഥാനാർഥികളുടെ ചെലവുകൾ സംബന്ധിച്ച പരിശോധന ഈ മാസം 13,17,21 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുപ്പ് ചെലവിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ പാരിതോഷികങ്ങളോ നൽകുകയോ പണം നൽകി വാർത്ത പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണെന്നും സ്ഥാനാർഥികൾ ചെലവുകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും  യോഗത്തിൽ പങ്കെടുത്ത തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിരീക്ഷകൻ എസ് രംഗരാജൻ നിർദേശിച്ചു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.